ദിലീപ് വിചാരണ നീട്ടി കൊണ്ട് പോകാൻ ശ്രമിക്കുന്നുവെന്ന പരാമർശവുമായി സർക്കാർ ഹൈക്കോടതിയിൽ ..

ദിലീപ് വിചാരണ നീട്ടി കൊണ്ട് പോകാൻ ശ്രമിക്കുന്നുവെന്ന പരാമർശവുമായി സർക്കാർ ഹൈക്കോടതിയിൽ ..

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് വിചാരണ നീട്ടികൊണ്ട് പോകാൻ ശ്രെമിക്കുന്നുവെന്നു സർക്കാർ .
പല ആവശ്യങ്ങൾ പറഞ്ഞ് കോടതിയെ സമീപിച്ച് ദിലീപ് നടപടി വൈകിപ്പിക്കുന്നവെന്നു സർക്കാർ ഹൈക്കോടതിയിൽ ഉന്നയിച്ചു.

ഇത് വിചാരണ നീട്ടാനുള്ള തന്ത്രമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.അന്വേഷണ ഏജന്‍സിയെ മാറ്റണം എന്ന് പറയാന്‍ പ്രതിക്ക് അവകാശം ഇല്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് കത്ത് നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു.വിചാരണ വൈകിപ്പിക്കാനും ഇരയെ ബുദ്ധിമുട്ടിക്കാനുമാണ് ദിലീപിന്റെ ഹര്‍ജി. സിബിഐ അന്വേഷിക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളണമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

government against dileep

Sruthi S :