അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സിനിമയിൽ എന്റെ പാത ഞാൻ കണ്ടെത്തും ! – ഗോകുൽ സുരേഷ്

മലയാള സിനിമയിൽ ഉയർന്നു വരുന്ന നടനാണ് ഗോകുൽ സുരേഷ്. സുരേഷ് ഗോപിയുടെ മകനായ ഗോകുൽ ഇപ്പോൾ നിരവധി ചിത്രങ്ങളുടെ ഭാഗമാണ്. മലയാള സിനിമയിലെ മുനമിറ താരങ്ങളെയെല്ലാം പരിചയമുള്ള ഗോകുലിന് പക്ഷെ റോൾ മോഡൽ ഫഹദ് ഫാസിൽ ആണ്.

മലയാളത്തിലെ പുതു തലമുറ താരങ്ങളില്‍ ഫഹദ് ഫാസിലിന്റെ പാത പിന്തുടരാനാണ് ആഗ്രഹമെന്ന് ഗോകുല്‍ സുരേഷ് പറയുന്നു . കരിയറിലെ വളര്‍ച്ചയിലേക്ക് ഫഹദ് നീങ്ങിയ രീതികളും കഥാപാത്രങ്ങളോടുള്ള സമീപനവും ശ്രദ്ധേയമാണ്. എല്ലാ താരങ്ങളുടെയും അഭിമുഖങ്ങള്‍ ശ്രദ്ധിക്കാറുണ്ടെന്നും എങ്കിലും ഫഹദ് പറയുന്നതിനോടാണ് കൂടുതല്‍ യോജിപ്പ് തോന്നുന്നത് എന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഗോകുല്‍ സുരേഷ് പറഞ്ഞു.

മറ്റ് യുവനടന്‍മാരുമായി മല്‍സര മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നില്ല. സിനിമകളില്‍ നിലനില്‍ക്കണം എന്നു മാത്രമാണ് ആഗ്രഹം. ആദ്യ ചിത്രം റിലീസ് ആയതിനു പിന്നാലെ അടുത്ത ചിത്രത്തിനു ശ്രമിക്കാതെ കോളെജില്‍ പോയി പഠനം പൂര്‍ത്തിയാക്കുകയാണ് ചെയ്തത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ സിനിമയിലെ തന്റെ പാത കണ്ടെത്താനാകുമെന്നാണ് കരുതുന്നതെന്നും താരപുത്രന്‍ പറഞ്ഞു.

gokul suresh about fahad fazil

Sruthi S :