പത്തുമണിക്ക് വീട്ടിൽ കയറുന്നവരാണ് എട്ടുമണിക്കുള്ള എന്റെ സീരിയലിനെതിരെ നെഗറ്റീവ് കമന്റിടുന്നത് !! വിമർശനവുമായി ഗായത്രി അരുൺ രംഗത്ത്…

പത്തുമണിക്ക് വീട്ടിൽ കയറുന്നവരാണ് എട്ടുമണിക്കുള്ള എന്റെ സീരിയലിനെതിരെ നെഗറ്റീവ് കമന്റിടുന്നത് !! വിമർശനവുമായി ഗായത്രി അരുൺ രംഗത്ത്…

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നതിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ പരമ്പരയായിരുന്നു പരസ്‌പരം. വർഷങ്ങളായി സംപ്രേക്ഷണം തുടരുന്ന സീരിയൽ കഴിഞ്ഞദിവസം അവസാനിക്കുകയുണ്ടായി. സീരിയൽ അവസാനിപ്പിച്ചതിനെതിരെ ആരാധകരും, അവസാനിച്ചത് ആശ്വസമായെന്ന അഭിപ്രായവുമായി ഭൂരിഭാഗമുള്ള വിമർശകരും രംഗത്തെത്തിയിരുന്നു. ഈ വിമർശകർക്കെതിരെ ഫേസ്‌ബുക്ക് ലൈവിലൂടെ ആഞ്ഞടിച്ചിരിക്കുകയാണ് സീരിയലിലെ നായികയായ ഗായത്രി അരുൺ. ആ വീഡിയോ കാണാം…

പത്തുമണിക്ക് വീട്ടിൽ കയറുന്നവരാണ എട്ടുമണിക്കുള്ള തന്റെ സീരിയലിനെ വിമർശിക്കുന്നത് എന്നാണ് ഗായത്രി അരുൺ പറഞ്ഞിരിക്കുന്നത്. ഇത്തരം നെഗറ്റീവ് കമന്റുകളെ എല്ലാം അപ്രസക്തമാക്കുന്ന വിജയമാണ് സീരിയൽ സ്വന്തമാക്കിയത് എന്നും ഗായത്രി അഭിപ്രായപ്പെട്ടു. ദീപ്തി എന്ന കഥാപത്രത്തിനെ കേരളക്കരയാകെ നെഞ്ചേറ്റിയെന്നും, അതിനുദാഹരണമായി ഒരു സംഭവം ഉണ്ടായെന്നും ഗായത്രി പറഞ്ഞു.

ചേർത്തലയിലെ റിലീഫ് ക്യാമ്പിൽ ചെന്നപ്പോഴുള്ള അനുഭവമാണ് ഗായത്രി പങ്കുവെച്ചത്. എല്ലാം നഷ്ടപ്പെട്ട്, ജീവൻ മാത്രം കൈമുതലാക്കി അവിടെ വന്നിട്ടുള്ള അഭയാർത്ഥികൾ തന്നെ കണ്ടപ്പോൾ എല്ലാം മറന്ന് ചിരിച്ചെന്നും ഗായത്രി പറഞ്ഞു.

Gayathri Arun’s facebook live against the negative comments

Abhishek G S :