കൊച്ചിയില്‍ കഞ്ചാവുമായി സിനിമാ നടന്‍ പിടിയില്‍!

സിനിമാ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ എക്‌സൈസ് റെയ്ഡില്‍ യുവനടനെ കഞ്ചാവുമായി പിടികൂടി. കോഴിക്കോട് സ്വദേശി മിഥുനാണ്(25) പിടിയിലായത്. ക്യാമറാമാന്‍ ബാഗ്ലൂര്‍ സ്വദേശി വിശാല്‍ വര്‍മ്മയും നടനൊപ്പം പിടിയിലായി.

ഷൂട്ടിംഗിന്റെ ഭാഗമായി ഫോര്‍ട്ടുകൊച്ചിയിലുള്ള സണ്‍ഷൈന്‍ ഹോംസ്‌റ്റേയില്‍ രണ്ടു മാസമായി താമസിച്ചുവരികയായിരുന്നു ഇരുവരും.അഭിനയത്തിന്റെ ക്ഷീണം മാറ്റാന്‍ ഇടവേളകളില്‍ കഞ്ചാവ് ഉപയോഗിയ്ക്കാറുണ്ടെന്ന് നടന്‍ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.അറസ്റ്റിന്റെ അടിസ്ഥാനത്തില്‍ സിനിമാ ഷൂട്ടിംഗ് സെറ്റുകളില്‍ കഞ്ചാവെത്തിയ്ക്കുന്ന സംഘങ്ങളേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സിനിമാ ഷൂട്ടിംഗ് സെറ്റുകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെകുറിച്ച് ലഭിച്ച പരാതിയില്‍ എക്സൈസ് സർക്കിള്‍ ഇന്‍സ്പെക്ടർ ടി എസ് ശശികുമാർ നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്.

ganja seized from cinema actor got arrested

HariPriya PB :