എന്നെ ഹിറ്റാക്കിയ ‘പാലും പഴവും കൈകളിലേന്തി’യുടെ പിന്നിൽ ഒരു കഥയുണ്ട് – ഗണപതി

എന്നെ ഹിറ്റാക്കിയ ‘പാലും പഴവും കൈകളിലേന്തി’യുടെ പിന്നിൽ ഒരു കഥയുണ്ട് – ഗണപതി

വിനോദയാത്ര എന്ന ദിലീപ് ചിത്രത്തിലെ പാലും പഴവും കൈകളിലേന്തി എന്ന പാട്ടും പാടിയാണ് ഗണപതി മലയാളികളുടെ ഇഷ്ടം നേടിയത് .എല്ലാവരും ഏറ്റെടുത്ത ആ ഗാനത്തിന് പിന്നിൽ ഒരു കഥയുണ്ടെന്നു പറയുകയാണ് ഗണപതി .

ഗണപതിയുടെ വാക്കുകള്‍ ഇങ്ങനെ: ‘ സിനിമയിലെ ആ ഭാഗം ക്രിയേറ്റ് ചെയ്തത് ശരിക്കും ഇന്നസെന്റ് ചേട്ടനാണ്. ഇന്നസെന്റ് ചേട്ടന്‍ ഏന്നോടു ചോദിച്ചു നിനക്ക് പാലും പഴമും എന്ന പാട്ട് അറിയാമോ? ഞാന്‍ അറിയാമെന്നു പറഞ്ഞു. കാരണം പണ്ട് വീട്ടലൊക്കെ ഈ പാട്ടുപാടി ചിലര്‍ വരുമായിരുന്നു. അപ്പോള്‍ ഇന്നസെന്റ് ചേട്ടന്‍ ചോദിച്ചു. നിനക്കു മൊത്തം വരികള്‍ അറിയാമോ എന്ന്. ഇല്ല എന്നു പറഞ്ഞു. എന്നാല്‍ ശരി രണ്ടുവരി അറിഞ്ഞാല്‍ മതിയെന്നു ചേട്ടന്‍ പറഞ്ഞു. അങ്ങനെയാണ് ആ സീന്‍ ക്രിയേറ്റ് ചെയ്യുന്നത്.’

ഇത്രയും കഥകളും പാട്ടുകളും അറിയാവുന്ന ഒരാളുണ്ടോ എന്നു സംശയം തോന്നും ഇന്നസെന്റ് ചേട്ടനോടു സംസാരിച്ചാലെന്നായിരുന്നു കഥ കേട്ട റിമിടോമിയുടെ മറുപടി.

ganapathy about his song in vinodhayathra movie

Sruthi S :