വിവാദങ്ങൾക്കൊടുവിൽ ജി എൻ പി സി അഡ്മിൻ പോലീസിന് മുൻപിൽ കീഴടങ്ങി

വിവാദങ്ങൾക്കൊടുവിൽ ജി എൻ പി സി അഡ്മിൻ പോലീസിന് മുൻപിൽ കീഴടങ്ങി

വിവാദങ്ങൾക്കും ഒളിച്ചുകളിക്കുമൊടുവിൽ എക്സൈസിന് മുൻപിൽ കീഴടങ്ങിയിരിക്കുകയാണ് ജി എൻ പി സി സൗഹൃദ കൂട്ടായ്മയുടെ അഡ്മിൻ അജിത്കുമാർ. ഫെയ്സ്ബുക്കിലൂടെ മദ്യപാനം പ്രോത്സാഹിപ്പിച്ചതിനും കുട്ടികളുടെ ചിത്രം ഉപയോഗിച്ചതിനും എക്സൈസ് കേസെടുത്തതിന് പിന്നാലെ പേജിന്റെ അഡ്മിന്‍ അജിത് ഒളിവില്‍ പോവുകയായിരുന്നു.

ലക്ഷങ്ങൾ അംഗംങ്ങളായ ജി എൻ പി സി കൂട്ടായ്മ പൂട്ടിക്കാൻ ഫേസ്ബുക്കിനും കംപ്ലൈന്റ്റ് നൽകിയിരുന്നു. ഇപ്പോൾ ജാമ്യമില്ലാ കേസുകൾ ചുമത്തിയാണ് അജിത് കുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്.

അഡ്മിന്‍ അജിത്കുമാറിന്റെ ഭാര്യ വിനിതയ്ക്കെതിരേ എക്സൈസ് കേസെടുത്തിരുന്നു. മദ്യവില്‍പനയ്ക്കു പ്രോത്സാഹനം നല്‍കുന്ന തരത്തില്‍ കുട്ടികളെ ഉപയോഗിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് 78, ശവക്കല്ലറയുടെ പുറത്തിരുന്നു മദ്യപിച്ച്‌ മതസ്പര്‍ധയും ലഹളയും ഉണ്ടാക്കുകയെന്ന ലക്ഷത്തോടെ പ്രവര്‍ത്തിച്ചതിനു ഇന്ത്യന്‍ ശിക്ഷാനിയമം 153, പൊതുസ്ഥലത്തുളള മദ്യപാനത്തിനു കേരള അബ്കാരി വകുപ്പ് എന്നിവ ചുമത്തിയാണ് ഇയാള്‍ക്കും ഭാര്യയ്ക്കുമെതിരേ കേസെടുത്തത്.

g n p c admin ajithkumar arrested

Sruthi S :