അഭയം കാത്തിരുന്നവർ മരണത്തിന് കീഴടങ്ങുന്നു; വെള്ളത്തിൽ മുങ്ങിയും വിശന്നും രോഗവും മൂലം ചെങ്ങന്നൂരിൽ 10 പേർ മരിച്ചെന്ന് സ്ഥിരീകരണം !! രക്ഷിക്കാൻ വരുന്നവരെ കാത്ത് ചെങ്ങന്നൂരിൽ മാത്രം അമ്പതിനായിരത്തിൽ അധികം പേർ ?!

പ്രളയക്കെടുതി മൂലം ചെങ്ങന്നൂർ ഒരു ദുരന്ത ഭൂമിയാകുമെന്ന സൂചന ശക്തമാകുന്നു. ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ ഇന്നലെ ന്യൂസ് ചാനലിൽ നടത്തിയ വെളിപ്പെടുത്തൽ സത്യമാകുന്നു എന്നാണ് വാർത്തകൾ വരുന്നത്. ഇനിയും സൈന്യത്തിന്റെ സഹായം ലഭിച്ചില്ലെങ്കിൽ മരണസംഖ്യ ഓരോ നിമിഷവും വർദ്ധിച്ചു വരുന്ന സ്ഥിതിയാണെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.

ചെങ്ങന്നൂരിൽ ഇപ്പോൾ വെള്ളം കയറുന്നില്ല. പക്ഷെ വെള്ളമിറങ്ങാത്തതാണ് ഇപ്പോൾ പ്രശ്നം. വെള്ളത്തിൽ മുങ്ങിയും, വിശന്നും, രോഗം കാരണവും 10 പേർ ഇതിനോടകം തന്നെ മരണത്തിന് കീഴടങ്ങിയിട്ടുണ്ടെന്നാണ് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ. എന്നാൽ മരണസംഖ്യ ഇതിലും കൂടുതലാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.

പല സ്ഥലത്തും രക്ഷാപ്രവർത്തകർക്ക് ചെന്നെത്താൻ പറ്റാത്ത അവസ്ഥയാണ് ചെങ്ങന്നൂരിലുള്ളത്. അവിടെ മാത്രം ഏകദേശം അമ്പതിനായിരത്തിലധികം പേരാണ് രക്ഷാപ്രവർത്തകർക്കായി കാത്തിരിക്കുന്നത്. പലരും മരണത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ചെറിയ കുട്ടികളും പ്രായമായവരും, ഗർഭിണികളുമെല്ലാം കൂട്ടത്തിലുണ്ട്.

Flood badly affects Chengannur

Abhishek G S :