സിനിമ ടിക്കറ്റ് നികുതി വർധന – സിനിമ പ്രവർത്തകർ മുഖ്യമന്ത്രിയെ കണ്ടു

സിനിമ ടിക്കറ്റിൽ 10 % നികുതി ഏർപ്പെടുത്തിയതിൽ പ്രതിഷേധമറിയിച്ച് സിനിമ പ്രവർത്തകർ മുഖ്യമന്ത്രിയെ സമീപിച്ചു. നികുതി വര്‍ധന വിഷയം അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പു നല്‍കി.

സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍, നടന്‍മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ് തുടങ്ങിയവരാണ് കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തത്. പരാതി അടുത്ത മന്ത്രിസഭായോഗത്തിലും ധനമന്ത്രിയുമായും ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്ന് സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. 

കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് സിനിമാടിക്കറ്റിന് മേല്‍ അധിക പത്തു ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം ധനമന്ത്രി തോമസ് ഐസക്ക് മുന്നോട്ടു വച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പത്തു ശതമാനം അധിക നികുതി പിരിക്കാമെന്നായിരുന്നു ബജറ്റ് നിര്‍ദേശം വന്നത്.

അതിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് സിനിമാപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. സിനിമാവ്യവസായം തന്നെ തകര്‍ക്കുന്ന അവസ്ഥയിലേക്കാണ് പുതിയ നികുതി നിര്‍ദ്ദേശമെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശനിയാഴ്ച്ച സിനിമാമേഖലയിലെ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കാണാന്‍ ചെന്നത്. 

film directors ,producers and actord meet chief minister

Sruthi S :