“മമ്മൂട്ടിക്കാണ് മോഹന്ലാലിനേക്കാൾ ആ കാര്യത്തിൽ ശ്രദ്ധ. മോഹൻലാലിന് തീരെ ഇല്ലയിരുന്നു ” – ഫാസിൽ

“മമ്മൂട്ടിക്കാണ് മോഹന്ലാലിനേക്കാൾ ആ കാര്യത്തിൽ ശ്രദ്ധ. മോഹൻലാലിന് തീരെ ഇല്ലയിരുന്നു ” – ഫാസിൽ

മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും കരിയറിന്റെ തുടക്കത്തിൽ ഏറെ നിർണായക പങ്കു വഹിച്ച സംവിധായകനാണ് ഫാസിൽ. ഇരുവർക്കും വ്യക്തിപരമായി അടുപ്പമുള്ള ഫാസിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും പറ്റി പറയുന്നതിങ്ങനെയാണ്.

മോഹന്‍ലാല്‍ തന്റെ തുടക്കകാലത്ത് സൗണ്ട് മോഡുലേഷനില്‍ ശ്രദ്ധിച്ചിരുന്നില്ലെന്നാണ് ഫാസിൽ പറയുന്നത്. പക്ഷെ മമ്മൂട്ടി അങ്ങനെയായിരുന്നില്ലെന്നും സൗണ്ട് മോഡുലേഷനില്‍ അദ്ദേഹം ഏറെ ശ്രദ്ധ പുലര്‍ത്തിയിരുന്നുവെന്നും ഫാസില്‍ ഒരു ചാനലില്‍ സംസരിക്കവേ പങ്കുവെച്ചു.

“തുടക്കകാലത്ത് സൗണ്ട് മോഡുലേഷനില്‍ മോഹന്‍ലാല്‍ ശ്രദ്ധ കൊടുത്തിരുന്നില്ല, പക്ഷെ മമ്മൂട്ടി നേരെ മറിച്ചായിരുന്നു സൗണ്ട് മോഡുലേഷനൊക്കെ കൃത്യമായി ശ്രദ്ധിച്ച ആക്ടറായിരുന്നു അദ്ദേഹം. പിന്നീടാണ് മോഹന്‍ലാലും അത് ശ്രദ്ധിച്ചു തുടങ്ങിയത്. പപ്പയുടെ സ്വന്തം അപ്പൂസ്, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ തുടങ്ങിയ ചിത്രങ്ങളിലെ മമ്മൂട്ടിയുടെ സൗണ്ട് മോഡുലേഷനാണ് മമ്മൂട്ടിയുടെ അഭിനയത്തേക്കാള്‍ മികച്ചു നിന്നത്, അന്നും ഇന്നും അത് പോലെയുള്ള കഥാപാത്രങ്ങള്‍ മമ്മൂട്ടിക്കല്ലാതെ മറ്റൊരാള്‍ക്കും ചെയ്യാന്‍ സാധിക്കില്ല.”

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിനെ മലയാള സിനിമാ ലോകത്തിനു പരിചപ്പെടുത്തുന്നത് സംവിധായകന്‍ ഫാസിലാണ്. മമ്മൂട്ടിയുടെ സിനിമ കരിയറിനെ ബലപ്പെടുത്താനും ഫാസില്‍ സിനിമകള്‍ സഹായകമായിട്ടുണ്ട്.

fazil about mammootty and mohanlal

Sruthi S :