തങ്ങളെ പോലുള്ളവർ ആയിരം തവണ പറയുന്നതിലും സ്വാധീനം മോഹൻലാൽ എന്ന വലിയ താരം ഒറ്റത്തവണ പറയുമ്പോൾ ലഭിക്കുന്നു;തരംഗമായി പുരോഹിതന്റെ വക്കുകൾ !!!

ലൂസിഫർ എന്ന ചിത്രത്തിലെ മോഹൻലാലിൻറെ ഒരു ഡയലോഗ് നൽകുന്ന വിലമതിക്കാനാവാത്ത സന്ദേശത്തെ കുറിച്ച് പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത് ഫാദർ ജോസെഫ് ഇലഞ്ഞിമറ്റം ആണ്.

നാർകോട്ടിക്സ് ഈസ് എ ഡർട്ടി ബിസിനസ് എന്ന് മോഹൻലാൽ ഈ ചിത്രത്തിൽ പറയുന്നുണ്ട്. തന്നെ അറിയുന്നവർക്ക് അറിയാം താനിതിനു പണ്ട് മുതലേ എതിരാണ് എന്നും മോഹൻലാൽ ഡയലോഗിലൂടെ സൂചിപ്പിക്കുന്നു.ആ വാക്കുകൾ നൽകുന്നത് വിലമതിക്കാനാവാത്ത സന്ദേശമാണ് എന്നാണ് ഫാദർ ജോസെഫ് ഇലഞ്ഞിമറ്റം പറയുന്നത്. തന്നെ പോലെ ഉള്ള പുരോഹിതർ പ്രഭാഷണങ്ങളിലും മറ്റും ഒരുപാട് ആവർത്തിച്ചു പറയുന്ന കാര്യമാണ് മയക്കു മരുന്ന് ഉപയോഗം തെറ്റാണു എന്നുള്ളത്. പക്ഷെ തങ്ങളെ പോലുള്ളവർ ആയിരം തവണ പറയുന്നതിലും സ്വാധീനം മോഹൻലാൽ എന്ന വലിയ താരം , അല്ലെങ്കിൽ വലിയ നടൻ ഒറ്റ തവണ ഈ ഡയലോഗ് പറയുമ്പോൾ ഉണ്ടാകുന്നു എന്ന് ഫാദർ പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾക്ക് യുവാക്കൾക്ക് ഇടയിൽ ഉണ്ടാക്കാൻ പറ്റുന്ന സ്വാധീനവും അതുപോലെ അദ്ദേഹം ഒരു വാക്ക് പറയുമ്പോൾ അതിനു കിട്ടുന്ന സ്വീകാര്യതയും റീച്ചും വളരെ വലുതാണ് എന്നും ഫാദർ ജോസെഫ് ഇലഞ്ഞിമറ്റം പറയുന്നു. അത്തരത്തിൽ ഒരു വലിയ സന്ദേശം തന്നെയാണ് ലൂസിഫർ സമൂഹത്തിലേക്ക് നൽകുന്നത് എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.

father nithin joseph about mohanlal dialouge

HariPriya PB :