എത്ര ധൈര്യമായാണ് അവൻ സംസാരിച്ചത് ? യഥാർത്ഥ സൈനികൻ !അവനെയോർത്ത് അഭിമാനമാണ് – അഭിനന്ദൻ വർത്തമാന്റെ അച്ഛന്റെ വാക്കുകൾ !

പാകിസ്ഥാൻ വ്യോമാതിർത്തി ലംഖിച്ചെന്നു ആരോപിച്ച് പാകിസ്ഥാൻ സൈന്യം അറസ്റ്റ് ചെയ്ത ഇന്ത്യന്‍ വ്യോമസേന ഫൈറ്റര്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാന്റെ കാര്യത്തിൽ ഇന്ത്യ ആശങ്കയിൽ ആണ്. എന്നാൽ അഭിനന്ദിന്റെ അച്ഛന്റെ വാക്കുകൾ ഏറ്റെടുക്കുകയാണ് ഓരോ ഇന്ത്യക്കാരും.

അവന്‍ ജീവിച്ചിരിപ്പുണ്ട്…അഭിമാനമാണ് അവനെയോര്‍ത്ത്…അതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് പാകിസ്താന്‍ സൈന്യം അറസ്റ്റ് ചെയ്ത ഇന്ത്യന്‍ വ്യോമസേന ഫൈറ്റര്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാന്റെ പിതാവായ റിട്ട.എയര്‍ മാര്‍ഷലായ എസ് വര്‍ത്തമാന്റെ വാക്കുകളാണിത്.

”നന്ദി സുഹൃത്തുക്കളേ, നിങ്ങളുടെ പിന്തുണയ്ക്കും കരുതലിനും നന്ദി. ദൈവത്തിന്റെ അനുഗ്രഹത്തിന് നന്ദി. അഭി ജീവിച്ചിരിക്കുന്നു. പരിക്കേറ്റിട്ടില്ല. അവന്‍ എത്ര ധീരമായാണ് സംസാരിച്ചത് എന്ന് നോക്കൂ, ശരിയായ സൈനികന്‍. അവനെക്കുറിച്ച് വളരെയധികം അഭിമാനമുണ്ട്..നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹങ്ങളും അവനുണ്ട് എന്ന് എനിക്കുറപ്പുണ്ട്. പരിക്കുകളില്ലാതെ പീഡിപ്പിക്കപ്പെടാതെ സുരക്ഷിതനായി അവന്‍ തിരിച്ചെത്തണമെന്നാണ് പ്രാര്‍ത്ഥന വര്‍ത്തമാന്‍ പറയുന്നു.”

പാകിസ്താന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്. അഭിനന്ദനെ എത്രയും പെട്ടെന്ന് വിട്ടുകിട്ടണം എന്നാണ് പാകിസ്താനോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

father about his son abhinanthan varthaman

Sruthi S :