കയ്യടി നേടുന്ന മാസ്സ് സീനുകള്‍ സിനിമയില്‍ ഉള്‍പ്പെടുത്തുന്ന കാലം കഴിഞ്ഞു; ഫഹദ് ഫാസിൽ

യുവതാരനിരയില്‍ ഏറ്റവും മൂല്യമുള്ള നായക നടന്മാരില്‍ ഒരാളാണ് ഫഹദ് ഫാസില്‍. മലയാള സിനിമയെക്കുറിച്ചുള്ള താരത്തിന്റെ പുതിയ പ്രസ്താവന ഇതിനോടകം വലിയ വാര്‍ത്താപ്രാധാന്യം നേടി കഴിഞ്ഞു. യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ തന്നെ ആരാധിക്കാനും പുതിയ സിനിമകള്‍ ചെയ്യാനും ഫാന്‍സ് അസോസിയേഷനുകളുടെ ആവശ്യമില്ലെന്ന് താരം തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരു നടനെന്ന നിലയില്‍ വൈവിധ്യ വേഷങ്ങള്‍ ചെയ്യുക എന്ന നിലയിലാണ് താന്‍ സംതൃപ്തി കണ്ടെത്തുന്നതെന്നും തൊണ്ടിമുതലിലും അതിരിലും കാര്‍ബണിലും എല്ലാം അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ തന്നെയായിരുന്നു സിനിമയുടെ കരുത്ത് എന്നും അദ്ദേഹം വ്യക്തമാക്കി.

താരപദവി നിലനിര്‍ത്താന്‍ സിനിമയില്‍ മാസ്സ് സീനുകള്‍ ഉള്‍പ്പെടുത്തുന്നതിന്റെ കാലം കഴിഞ്ഞുപോയി എന്നു പറഞ്ഞ ഫഹദ് ഫാസില്‍ തനിക്കുള്ള താരപദവിയില്‍ ശ്രമിക്കുന്നില്ല എന്നും നല്ല നടന്‍ ആവുക എന്നതാണ് ലക്ഷ്യമെന്നും പറഞ്ഞു. സമാനമായ രീതിയിലുള്ള പ്രതികരണം സംവിധായകന്‍ അന്‍വര്‍ റഷീദ് കഴിഞ്ഞദിവസം നടത്തിയിരുന്നു, മലയാളത്തില്‍ സൂപ്പര്‍സ്റ്റാര്‍ യുഗം അവസാനിക്കുകയാണെന്നും

താരങ്ങളെ പ്രേക്ഷകര്‍ അടുത്തറിയാന്‍ തുടങ്ങിയെന്നും പറഞ്ഞ അന്‍വര്‍ റഷീദ് മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍ താരങ്ങളായി തുടരുമെന്നും പറഞ്ഞിരുന്നു.

അനവർ റഷീദന്റെ വാക്കുകൾ ഇങ്ങനെ

‘മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍താരങ്ങളായി തന്നെ തുടരും, എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ യുഗം അവസാനിക്കുകയാണ്. അതിനർത്ഥം പുതിയ അഭിനേതാക്കൾ വേണ്ടത്ര കഴിവുള്ളവരല്ല എന്നല്ല. ഓരോരുത്തരും അവരുടേതായ രീതിയിൽ സൂപ്പർസ്റ്റാറുകളാണ്. ആളുകൾക്ക് മമ്മൂട്ടിയേയും മോഹൻലാലിനെയും കൂടുതലും അവർ ചെയ്ത കഥാപാത്രങ്ങളിലൂടെ മാത്രമേ അറിയൂ, എന്നാൽ ഇന്ന് പ്രേക്ഷകർക്ക് ഓരോ നടന്മാരെയും അടുത്തറിയാം, സോഷ്യൽ മീഡിയയ്ക്കാണ് നന്ദി പറയേണ്ടത്. യഥാർത്ഥ ജീവിതത്തിൽ ഈ അഭിനേതാക്കൾ എങ്ങനെയാണെന്നും ഒരു പ്രത്യേക സാഹചര്യത്തോട് അവർ എങ്ങനെ പ്രതികരിക്കുമെന്നും പ്രേക്ഷകർക്ക് അടുത്ത് കാണാനാവും. അതുകൊണ്ട് തന്നെ പുതിയ അഭിനേതാക്കളെ പ്രേക്ഷകർ സൂപ്പർസ്റ്റാറുകൾ എന്ന രീതിയിൽ അല്ല നോക്കികാണുന്നത്,”

അതെ സമയം അന്നവർ റഷീദിന്റെ ട്രാൻസ് റിലീസിനൊരുങ്ങുകയാണ്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വരുന്ന ചിത്രം കൂടിയാണ് ട്രാന്‍സ്. ബാംഗ്ലൂർ ഡേയ്സിനു ശേഷം നസ്രിയയും ഫഹദും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ‘ട്രാൻസ്’. ഫഹദ് ഫാസില്‍ നാ യകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. നിര്‍മ്മാണം അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ്‌സ് തന്നെയാണ്. കേരളത്തിലും തമിഴ്‌നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായിട്ടാണ് ട്രാന്‍സ് പൂര്‍ത്തിയാക്കിയത്

ചിത്രത്തില്‍ഫഹദ് ഫാസില്‍,നസ്രിയ എന്നിവരെ കൂടാതെ വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളില്‍ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അമല്‍ നീരദ് ആണ്. സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടിയാണ്.

മാറുന്ന മലയാള സിനിമയുടെ ശബ്ദമാണ് യുവ ചലച്ചിത്ര പ്രവര്‍ത്തകരുടെ ഇത്തരത്തിലുള്ള പുതിയ പ്രസ്താവനകള്‍ എന്ന് മനസ്സിലാക്കാം.

Fahadh Faasil

Noora T Noora T :