ഒടുവിൽ മോഹൻലാൽ അത് പറഞ്ഞു.. ബിഗ് ബോസില്‍ സര്‍പ്രൈസ്, പൊട്ടിക്കരഞ്ഞ് വീണ നായര്‍…

ബിഗ്‌ബോസ് ഹൗസിലെ ഏറ്റവും ബോൾഡ് ആയിട്ടുള്ള ഒരു മത്സരാർത്ഥിയാണ് വീണ നായർ.മാത്രമല്ല വളരെ വേഗം സെന്റിമെന്റൽ ആകുകയും ചെയ്യും.ഇപ്പോളിതാ ബിഗ്‌ബോസ് ഹൗസിൽ വീണയ്ക്ക് ഒട്ടും പ്രതീക്ഷയ്ക്കാതെ ഒരു സർപ്രൈസ് കിട്ടിയിരിക്കുകയാണ്‌.ബിഗ്‌ബോസ്സിൽ ഇപ്പോഴും വീണ് അപറയുന്ന രണ്ടുപേരുകളാണ് ‘അമ്പുച്ചന്‍’ എന്ന് വീണ വിളിക്കുന്ന മകന്‍ അമ്പാടിയുടെയും ‘കണ്ണേട്ടന്‍’ എന്ന് വിളിക്കുന്ന ഭര്‍ത്താവ് കണ്ണന്റെന്റെയും. ഇരുവരേയും പിരിഞ്ഞ ബിഗ്‌ബോസ്സിൽ നിൽക്കുന്നതിൽ ഏറെ ദുഃഖമുണ്ടന്നും വീണ പലവട്ടം പറഞ്ഞിട്ടുണ്ട്.അതോർത്ത് ഇമോഷണൽ ആകാറുമുണ്ട്.

ഇന്നലെ ബിഗ്‌ബോസിൽ പലർക്കും സർപ്രൈസ് നൽകിയിരുന്നു.പല മത്സരാര്ഥികളുടേയും ബന്ധുക്കളുടെ ശബ്ദരേഖ ബിഗ്‌ബോസിൽ കേൾപ്പിച്ചു.അത് കേട്ട് മിക്കവരും കണ്ണീരണിയുകയും ചെയ്തു.എലീനയുടെയും ഫുക്രുവിന്റെയും പ്രദീപിന്റെയും സാജുവിന്റെയും മഞ്ജുവിന്റെയും പ്രിയപ്പെട്ടവര്‍ ബിഗ് ബോസിലെ തങ്ങളുടെ ഉറ്റവരോട് സംസാരിച്ചു. റെക്കോര്‍ഡ് ചെയ്ത സന്ദേശമാണ് എല്ലാവരും കേള്‍ക്കെ പ്ലേ ചെയ്തത്. എന്നാൽ ഇതിനു ശേഷം ഇനി ആർക്കെങ്കിലും ഉറ്റവരുമായി സംസാരിക്കണോ എന്ന് മോഹൻലാൽ ചോദിച്ചു.അപ്പോൾ വീണ പ്രതികരിച്ചു.അമ്മയുടെ പിറന്നാളാണ് ഇന്നെന്നും ശബ്ദം കേള്‍ക്കാന്‍ ആഗ്രഹമുണ്ടെന്നും വീണ പറഞ്ഞു. വീണയുടെ കുട്ടി, ‘അമ്പുച്ചന്‍’ എന്ന് വിളിക്കുന്ന അമ്പാടിയുടെ ശബ്ദം ബിഗ്‌ബോസ് ഹൗസിൽ പ്ലേ ചെയ്യുകയായിരുന്നു. തുടര്‍ന്നുവന്ന ശബ്ദത്തോട് പൊട്ടിക്കരഞ്ഞുകൊണ്ടാണ് വീണ പ്രതികരിച്ചത്.

ഉറയ്ക്കാത്ത ശബ്ദത്തില്‍ ‘അമ്മേ, ബിഗ് ബോസില്‍ ആണോ’ എന്ന് ചോദിച്ചുകൊണ്ടാണ് അമ്പാടി തുടങ്ങിയത്. അതിനുശേഷം കാവാലത്തിന്റെ ‘കറുകറെ കാര്‍മുകില്‍’ എന്ന പാട്ടിന്റെ ചില വരികളും അമ്പാടി പാടി. ‘അമ്മോ, സുഖമായിട്ട് ഇരിക്കുന്നോ’ എന്ന് വീണ്ടും കുശലാന്വേഷണം. ‘കുഞ്ഞുണ്ണി സുഖമായിട്ട് ഇരിക്കുന്നു. സ്‌കൂളില്‍ പോകുന്നുണ്ട്. ചോറുണ്ണും. പാപ്പം കഴിക്കും. അച്ഛന്‍ എന്നും വിളിക്കാറുണ്ട്. ഉമ്മ’, അടുത്തുനിന്ന് വീണയുടെ അമ്മായിഅമ്മ അടുത്തുനിന്ന് കുട്ടിയെ സംസാരിക്കാന്‍ സഹായിക്കുന്നത് കേള്‍ക്കാമിയിരുന്നു. ‘സുമയമ്മ’ എന്ന് വീണ ബിഗ് ബോസില്‍ പലപ്പോഴും അവതരിപ്പിച്ചിട്ടുള്ള അമ്മായിഅമ്മയുടെ ശബ്ദവും പിന്നീട് വീണയെ തേടിയെത്തി. ‘മോളേ എല്ലാവരും സുഖമായിട്ട് ഇരിക്കുന്നു. കുഴപ്പങ്ങളൊന്നുമില്ല. കുഞ്ഞ് സ്‌കൂളില്‍ പോകുന്നുണ്ട്. വേറെ വിശേഷങ്ങള്‍ ഒന്നുമില്ല. എല്ലാം ദൈവം അനുഗ്രഹിക്കട്ടെ’, അവര്‍ പറഞ്ഞുനിര്‍ത്തി.

എന്നാൽ തിരിച്ച് അവരോട് പ്രതികരിക്കാൻ വീണയ്ക്ക് കഴിഞ്ഞില്ല. അമ്മയ്ക്ക് പിറന്നാള്‍ ആശംസകളെന്ന് കരച്ചിലിനിടെ വീണ പറഞ്ഞൊപ്പിച്ചു. പിന്നീട് വീണ ആവശ്യപ്പെട്ടതനുസരിച്ച് മോഹന്‍ലാലും ‘സുമയമ്മ’യ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.’ഒരുപാട് ഐശ്വര്യവും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ’ എന്നായിരുന്നു മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസ.

about biggboss season 2

Vyshnavi Raj Raj :