ആരാധന മൂത്ത് മകന് മമ്മൂട്ടി കഥാപാത്രത്തിന്റെ പേരിട്ടു !! പുനലൂർ സ്വദേശിക്ക് അഭിനന്ദനപ്രവാഹം…

ആരാധന മൂത്ത് മകന് മമ്മൂട്ടി കഥാപാത്രത്തിന്റെ പേരിട്ടു !! പുനലൂർ സ്വദേശിക്ക് അഭിനന്ദനപ്രവാഹം…

ഒരാളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു മുഹൂർത്തമാണ് ഒരു കുഞ്ഞ് പിറക്കുന്ന ദിവസം. പിന്നീടാ കുഞ്ഞിനുള്ള പേര് കണ്ടെത്തലായിരിക്കും അടുത്ത പണി. എന്നാൽ പുനലൂർ സ്വദേശി ലിജുവിന് തന്‍റെ പോന്നോമാനക്ക് ഒരു പേര് നല്‍കണമെന്ന് ആലോചന വന്നപ്പോൾ മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല.

തന്‍റെ ആരാധ്യ പുരുഷനായ ശ്രീ ഭരത് മമ്മൂട്ടിയുടെ, ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ അബ്രഹാമിന്‍റെ സന്തതികളിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേരായ “ഡെറിക്ക് എബ്രഹാം” എന്ന് തന്നെ കുട്ടിക്ക് പേരിട്ടു. ഈ വാര്‍ത്ത ലിബു തന്നെയാണ് തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മറ്റുള്ളവരെ അറിയിച്ചത്. അപ്പോള്‍ മുതല്‍ നാനാഭാഗത്തുള്ള മമ്മൂട്ടി ആരാധകരുടെ സ്നേഹോഷ്മളമായ അഭിനന്ദനപ്രവാഹമാണ് ലിബുവിന് ലഭിക്കുന്നത്.

A fan gave Mammootty’s character name to his newborn baby

Abhishek G S :