ഡേറ്റ് തരില്ലെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല – വിമർശനങ്ങൾക്ക് മറുപടിയുമായി ഫഹദ് ഫാസിൽ

ഡേറ്റ് തരില്ലെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല – വിമർശനങ്ങൾക്ക് മറുപടിയുമായി ഫഹദ് ഫാസിൽ

മലയാള സിനിമയിലെ തിളങ്ങുന്ന കണ്ണുകളുള്ള താരമാണ് ഫഹദ് ഫാസിൽ . സ്വാഭാവിക അഭിനയത്തിലൂടെ ആളുകളെ കയ്യിലെടുത്ത് ദേശിയ ശ്രദ്ധ നേടിയ ഫഹദ് ഫാസിൽ , പക്ഷെ കുറച്ചു നാളുകളായി വിമര്ശനങ്ങൾക്കിരയാകുകയാണ്. കാരണം താരജാഡയാണെന്നും , വിളിച്ചാൽ ഫോൺ എടുക്കില്ലെന്നുമൊക്കെ ആളുകൾ പറയുന്നതാണ് കാരണം. ഇതിനു മറുപടി നൽകുകയാണ് ഫഹദ് ഫാസിൽ .

താരജാഡയാണെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ഫഹദ് ഫാസില്‍. ഡേറ്റ് നല്‍കില്ലെന്നും ഫോണില്‍ വിളിച്ചാല്‍ ഫഹദിനെ കിട്ടില്ലെന്നുമാണ് താരത്തിനെതിരേ ഉയര്‍ന്നിരുന്ന ആരോപണങ്ങള്‍. എന്നാല്‍ ഡേറ്റ് തരില്ലെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും താരജാഡയില്ലെന്നുമാണ് ഫഹദിന്റെ പ്രതികരണം.

”ഞാന്‍ മാറിയിട്ടുണ്ടെങ്കില്‍ അത് എന്റെ കഥാപാത്രങ്ങള്‍ക്കുവേണ്ടിയാണ്. കഥ കേള്‍ക്കുമ്പോള്‍ എനിക്ക് തൃപ്തികരമായി തോന്നണം. എന്നെ എക്‌സൈറ്റഡ് ആക്കുന്ന സിനിമയാണെങ്കിലേ അതേപ്പറ്റി ആലോചിക്കൂ. അതിനപ്പുറം വേറൊന്നും ഞാന്‍ ആലോചിക്കാറില്ല”

സിനിമയില്‍ നിന്ന് ഒരു വലിയ ഇടവേളയെടുത്തുവെങ്കിലും ഏറെ പ്രതീക്ഷയോടെയാണ് തിരിച്ചുവന്നതെന്നും ഫഹദ് പറയുന്നു.
മണിരത്‌നത്തിന്റെ ഏറ്റവും പുതിയ ചിത്രം ചെക്ക ചിവന്ത വാനത്തില്‍ നിന്ന് ഫഹദ് പിന്മാറിയിയത് വലിയ വാര്‍ത്തയായിരുന്നു. അരവിന്ദ് സ്വാമി, ജ്യോതിക, വിജയ് സേതുപതി, ചിമ്പു, പ്രകാശ് രാജ് തുടങ്ങിയ മുന്‍ നിര താരങ്ങള്‍ക്കൊപ്പം ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് മണിരത്‌നം ഫഹദിനായി കരുതി വച്ചിരുന്നത്.

fahad fazil about rumours

Sruthi S :