സിനിമയിൽ കണ്ട സാധാരണ കർഷകൻ അല്ല ഓം ശാന്തി ഓശാനയിലെ ഗിരി ! അയാൾ അതി ഭീകരനാണ് – വ്യത്യസ്തമായൊരു നിരീക്ഷണം വൈറലാകുന്നു !

സമൂഹ മാധ്യമങ്ങളുടെ അതിപ്രസരം പല വിധത്തിലുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കുന്നുണ്ടെങ്കിലും ഒട്ടേറെ നല്ല വശങ്ങൾ ഇതിനുള്ളത് കാണാതിരിക്കാൻ ആവില്ല. അത്തരത്തിൽ ഒന്നാണ് ഒരു വ്യക്തിക്ക് എന്തിനെ പറ്റിയും അഭിപ്രായം തുറന്നു പറയാം എന്നത്. സിനിമ നിരൂപണങ്ങളും വെത്യസ്തമായ കാഴ്ചപ്പാടുകളും ഇത്തരത്തിൽ പങ്കു വായിക്കപ്പെടുന്നു . അങ്ങനെ ഒരു പോസ്റ്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം.

ഓം ശാന്തി ഓശാനയിലെ ഗിരി ഒരു സാദാരണ കർഷകനാണ് സിനിമയിൽ . പക്ഷെ അയാൾ ഒരു വല്ലാത്ത ബുദ്ധിക്കാരനാണ് എന്നാണ് വിബിൻ എ ജി എന്ന സിനിമ പ്രേമിയുടെ നിരീക്ഷണം . മൂവി സ്ട്രീറ്റ് സിനിമാ ഗ്രൂപ്പിലാണ് വിബിൻ തന്റെ കാഴ്ചപ്പാട് പങ്കു വച്ചിരിക്കുന്നത് .

വിബിന്റെ പോസ്റ്റ് വായിക്കാം ..

ഓം ശാന്തി ഓശാന

സമൂഹ്യപ്രവർത്തനങ്ങളും പൊതു പ്രവർത്തനങ്ങൾ കൊണ്ടും നാട്ടിൽ തന്റേതായ സ്ഥാനം വളർത്തിയെടുത്ത ഗിരി എന്ന ചെറുപ്പക്കാരന്റെ പരസ്യമായി തെളിയാതെ കിടക്കുന്ന ഒരു കുരുട്ട് ബുദ്ധിയുടെ കഥ… ഇന്നത്തെ കാലത്ത് ഈ കൃഷി പണി നടത്തിയും പാർട്ട് ടൈം ആയി കുങ്ഫു ക്ലാസ്സ് നടത്തിയാൽ എന്ത് വരുമാനമാണ് ഉണ്ടാവുക.. ഇതിനിടയിൽ സുന്ദരിയായ പൂജയുടെ പ്രൊപ്പോസൽ ഗിരി സ്നേഹപൂർവം നിരസിക്കുകയാണ്… വെറും plus two കഴിഞ്ഞു നിൽക്കുന്ന ഒരു കുട്ടിയെ ജീവിതത്തിലേക്ക് കൊണ്ട് വന്നാൽ ഭാവിയിലെ ചിലവുകൾ ഗിരി കണക്ക് കൂട്ടിയിട്ടുണ്ടാവണം… അച്ഛൻ ഡോക്ടർ ആയത് കൊണ്ട് അച്ഛന്റെ ചിലവിൽ തന്നെ പൂജ ഡോക്ടർ ആവനുള്ള പഠിത്തം പഠിക്കട്ടെ എന്ന് തീരുമാനിച്ചു… അതിനിടയിൽ ഗിരി പ്ലാൻ ചെയ്ത പോലെ കാര്യങ്ങൾ പോയില്ലെങ്കിലോ എന്ന് ഭയന്ന് ചൈനയിൽ പോവുന്നു എന്ന് കള്ളം പറഞ്ഞു നാട്ടിൽ നിന്ന് മാറി നിൽക്കുന്നു…ഗിരി കാശ് ചിലവാക്കി അവൾക്ക് ഒന്നും തന്നെ മേടിച്ചു കൊടുത്തിട്ടില്ല… തന്നെ മറക്കാതിരിക്കാൻ ഒരു ഉണക്ക ഓലക്കുട മാത്രമാണ് കൊടുത്തത്..

എന്നാൽ പൂജ പ്രൊപോസൽ ചെയ്യുന്ന സമയത്ത് ആ കുട്ടി കൊടുത്ത വിലപ്പെട്ട സമ്മാനം അവളുടെ മുന്നിൽ നിരസിക്കുകയും അവൾ കരഞ്ഞു കൊണ്ട് അവടെന്നു പോവുമ്പോൾ അത് എടുത്ത് വെക്കുകയും ചെയ്യുന്നതിലൂടെ സംവിധായകൻ ഗിരി കാശിന് അടിമപ്പെട്ടവൻ ആണെന്ന് പറയാതെ പറയുന്നു… അപ്പന്റെ ചിലവിൽ മെഡിക്കൽ പഠനം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുന്നതിനിടയിൽ ഗിരി വീണ്ടും അവതരിക്കുകയാണ്… അതേ പൂജ ഡോക്ടർ ആയിരിക്കുന്നു… മാസം 50000 തിൽ അധികം ശമ്പളം.. ആരും തിരിഞ്ഞു നോക്കാത്ത ഗിരിയുടെ അമ്മയുടെ കവിതകൾ പൂജയെ കൊണ്ട് തന്നെ ഗിരി പ്രസിദ്ധീകരിപ്പിക്കുന്നു.. ഇതൊന്നും അറിയാതെ പൂജ ഇതെല്ലാം ഗിരിക്കുള്ള സർപ്രൈസ് ആണെന്ന് വിചാരിക്കുന്നു… പൂജയുടെ മണ്ടനായ അച്ഛൻ പറയുന്ന ഡയലോഗ് ആണ് അവസാനം “ഒളിച്ചോടാൻ ഒന്നും അവനെ കിട്ടില്ല, അവൻ അവളേം കൊണ്ട് ഇവടെ വരും” . പൂജയുടെ അച്ഛൻ സമ്മതിച്ചാലും ഇല്ലെങ്കിലും ഗിരി ഒളിച്ചോടില്ല.. കാരണം ഗിരിയുടെ കണ്ണുകൾ അവരുടെ സ്വത്തുക്കളിൽ കൂടി ഉണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാവുകയാണ്….

വാൽക്കഷ്ണം: സത്യസന്ധനായ ഡേവിഡ് കാഞ്ഞാണിയെ കരി വാരി തേക്കുന്ന പോലെയാണ് സംവിധായകൻ സിനിമയിൽ കാണിച്ചിരിക്കുന്നത്.. കോടീശ്വരനായ കാഞ്ഞാണി ജാതിയും മതവും പണവും നോക്കാതെ പെണ്കുട്ടിയെ വിളിച്ചിറക്കി കൊണ്ട് പോയി… ഡേവിഡ് കാഞ്ഞാണി ഹീറോ ആടാ… ഹീറോ… 💝💝

facebook post about om shanthi oshana movie

Sruthi S :