ഈശോ റിവഞ്ച് ത്രില്ലറെന്ന് പ്രമുഖ സംവിധായകൻ

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്ത ‘ഈശോ’ സോണി ലൈവിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. എല്ലാ അർത്ഥത്തിലും ഒടിടിയ്ക്ക് ഇണങ്ങിയൊരു ചിത്രമെന്നാണ് പൊതുവെയുള്ള അഭിപ്രായം

ഇപ്പോഴിതാ സംവിധായകൻ സജിൻ ബാബു ഈശോ കണ്ടതിന് ശേഷം ഫേസ്ബുക്കിൽ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

കുറിച്ചത് ഇങ്ങനെയാണ്

ഈശോ കണ്ടു..ഒരു ഡീസന്റ് റിവഞ്ച് ത്രില്ലർ എക്സ്പീരിയൻസ് ആണ് നാദിർഷ സംവിധാനം ചെയ്ത ഈശോ..നല്ല തിരക്കഥ വൃത്തിയായി തന്നെ എടുത്തിട്ടുണ്ട്..ജയസൂര്യ, ജാഫർ ഇടുക്കി എന്നിവരുടെ പ്രകടനങ്ങളും നന്നായി ചിത്രം സോണി ലൈവിൽ Available ആണെന്നാണ് അദ്ദേഹം കുറിച്ചത്

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം മൊഴി മാറ്റി റിലീസ് ചെയ്തിരിക്കുന്നത്. വളരെ ഉയർന്ന തുകയ്‌ക്കാണ് ഈശോയുടെ സംപ്രേക്ഷണ അവകാശങ്ങൾ സോണി സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിൽ ജയസൂര്യയെയും, നമിത പ്രമോദ് എന്നിവരെ കൂടാതെ ജാഫർ ഇടുക്കി, ജോണി ആന്റണി, സുരേഷ് കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കേരളത്തിലും ദുബായിലും ആയി ആണ് ചിത്രം ചെയ്തത്. കേരളത്തിൽ മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ. പുതുമയില്ലാത്ത കഥയും പ്രെഡിക്റ്റബിളായ തിരക്കഥയും ആവർത്തനം വിരസത സമ്മാനിക്കുമ്പോഴും സംവിധായകൻ നാദിർഷയുടെ മേക്കിംഗ് മികവു പുലർത്തുന്നുണ്ട്.

സിനിമയുടെ പേരിനെ ചൊല്ലി ഏറെ വിവാദങ്ങളുണ്ടായിരുന്നു. കൂടാതെ ചിത്രത്തിനെതിരെ നിയമ നടപടികളും ഉണ്ടായിരുന്നു. സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഈ പൊതുതാല്‍പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു. ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.
സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്നു കരുതി കോടതിക്ക് ഇടപെടാനാകില്ലെന്ന് കോടതിയും വ്യക്തമാക്കുകയായിരുന്നു.

Noora T Noora T :