ഡ്രൈവിംഗ് സീറ്റിലിരുന്ന് മൊബൈൽ ഫോൺ ഉപയോഗിച്ച ദുൽഖറിന് മുന്നറിയിപ്പ്;കാര്യമറിഞ്ഞപ്പോൾ ഇളഭ്യരായി മുംബൈ പോലീസ്!!

ഡ്രൈവിംഗ് സീറ്റിലിരുന്ന് മൊബൈൽ ഫോൺ ഉപയോഗിച്ച ദുൽഖറിന് മുന്നറിയിപ്പ്;കാര്യമറിഞ്ഞപ്പോൾ ഇളഭ്യരായി മുംബൈ പോലീസ്!!

ഓടുന്ന വാഹനത്തിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന് മൊബൈല്‍ ഉപയോഗിച്ച ദുല്‍ഖറിന്റെ വീഡിയോ വൈറലായപ്പോള്‍ ഇടപെട്ട മുംബൈ പൊലീസിനു മറുപടിയുമായി സോനമെത്തിയതോടെ ആകെ നാണം കേട്ട അവസ്ഥയിലാണ് മുംബൈ പോലീസ്. എന്നാല്‍ കാര്യമറിയാതെയുളള മുംബൈ പൊലീസിന്റെ പോസ്റ്റ് ഇപ്പോള്‍ ട്രോളന്മാര്‍ക്ക് ആയുധമായിരിക്കുകയാണ്.

ദുല്‍ഖര്‍ സല്‍മാന്‍ ഡ്രൈവിങ് സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന വീഡിയോയില്‍ ഒപ്പമുണ്ടായിരുന്ന സോനം കപൂര്‍, “ഇത് വളരെ വിചിത്രമായി തോന്നുന്നു,” എന്ന് പറയുന്നുണ്ട്. ഇതിനെ ഏറ്റുപിടിച്ചാണ് മുംബൈ പൊലീസിന്റെ ട്വീറ്റ്.

“നിങ്ങളോട് ഞങ്ങള്‍ യോജിക്കുന്നു സോനംകപൂര്‍. ഡ്രൈവിങിനിടയില്‍ സാഹസികത പരിശീലിക്കുന്നതും മറ്റുളളവരുടെ ജീവിതം കൂടി അപകടത്തിലാക്കുന്നതും അങ്ങിനെയാണ്. തിരശീലയിലായാലും ഇത് ഞങ്ങള്‍ അനുവദിച്ച്‌ നല്‍കാറില്ല,” എന്നായിരുന്നു മുംബൈ പൊലീസിന്റെ ട്വീറ്റ്.

സോനം കപൂറിനെ ടാഗ് ചെയ്തിരുന്നുവെങ്കിലും ദുല്‍ഖര്‍ സല്‍മാനെ അവര്‍ ടാഗ് ചെയ്തിരുന്നില്ല. പക്ഷെ ഈ ട്വീറ്റിന് മറുപടിയുമായി സോനം രംഗത്തെത്തിയതോടെ മുംബൈ പൊലീസ് ഇളിഭ്യരായി.

“ഞങ്ങള്‍ ഡ്രൈവ് ചെയ്യുകയായിരുന്നില്ല. ഞങ്ങളൊരു ട്രക്കിന് മുകളിലായിരുന്നു. നിങ്ങള്‍ ഇത്രയും ശ്രദ്ധാലുവായിരിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. യഥാര്‍ത്ഥ ജീവിതത്തിലും നിങ്ങള്‍ ഇതേ ആത്മാര്‍ത്ഥത കാണിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കരുതലിന് നന്ദി,” എന്നാണ് ദുല്‍ഖറിനെ കൂടി ടാഗ് ചെയ്തുളള പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

dulquer’s action in driving seat,posted mumbai police

HariPriya PB :