ഒടിയന്‍ കഴിഞ്ഞു; രണ്ടാമൂഴത്തിനായി ഞാന്‍ കാത്തിരിക്കുന്നു-ശ്രീകുമാര്‍ മേനോന്‍

ഒടിയന്‍ കഴിഞ്ഞു; രണ്ടാമൂഴത്തിനായി ഞാന്‍ കാത്തിരിക്കുന്നു-ശ്രീകുമാര്‍ മേനോന്‍

 

മലയാളികള്‍ ഏറെ കാത്തിരുന്ന സിനിമയാണ് ഒടിയന്‍. ഇന്നലെ രാവിലെയായിരുന്നു ചിത്രത്തിന്റെ ആദ്യ ഷോ. ഇനി താന്‍ രണ്ടാമൂഴത്തിനായി കാത്തിരിക്കുന്നു എന്നാണ് ശ്രീകുമാര്‍ മേനോന്‍ ഇപ്പോള്‍ പറയുന്നത്. രണ്ടാമൂഴം തീര്‍ച്ചയായും സംഭവിക്കുമെന്നും തര്‍ക്കങ്ങള്‍ പരിഹരിച്ച്‌ ചിത്രം 2019ല്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീകുമാറിന്റെ വാക്കുകള്‍

‘ഇനി വരുന്നത് രണ്ടാമൂഴമാണ്. അത് തീര്‍ച്ചയായും സംഭവിക്കും. തര്‍ക്കങ്ങള്‍ പരിഹരിച്ച്‌ രണ്ടാമൂഴം 2019ല്‍ ആരംഭിക്കും. ചിത്രം 21 മാസത്തോളം ഷൂട്ട് ചെയ്യേണ്ടി വരും. 2021ഓടെ ചിത്രം രണ്ട് ഭാഗങ്ങളിലായി റിലീസ് ചെയ്യാനാവും. അഞ്ച് ഭാഷകളില്‍ പ്രാഥമികമായി നിര്‍മ്മിച്ച്‌ മറ്റ് ഭാഷകളിലേക്കും മൊഴിമാറ്റും,’ ശ്രീകുമാര്‍ മേനോന്‍ കൂട്ടിച്ചേര്‍ത്തു.

ഒടിയന്‍ കണ്ട ശേഷമുള്ള പ്രേഷകരുടെ അഭിപ്രായത്തിനു ശേഷം ഒടിയന്‍ ഒരു മാസ് ആക്ഷന്‍-എന്റര്‍ടെയിനറായി പ്രതീക്ഷിച്ചാണ് പോകുന്നതെങ്കില്‍ നിരാശപ്പെടേണ്ടി വരുമെന്ന് സംവിധായകന്‍ ഇന്നലെ പറഞ്ഞിരുന്നു. റിലീസിന് മുന്‍പേ ചിത്രം 100 കോടി ക്ലബ്ബില്‍ കയറിയെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

ചിത്രത്തെ പറ്റി ശ്രീകുമാര്‍ പറഞ്ഞത്.

‘ചിത്രത്തിന്റെ ക്ലൈമാക്സ് വളരെയധികം വ്യത്യസ്തമായി എടുത്തതാണ്. അവസാന 15 മിനുട്ടോളം വളരെയധികം ത്രസിപ്പിക്കുന്നതാണ്. എന്നെ അത്ഭുതപ്പെടുത്തിയാണ് ചിത്രം റിലീസിന് മുമ്ബേ സാമ്ബത്തിക നേട്ടം കൈവരിച്ചത്. പ്രഖ്യാപിച്ചത് സത്യമായത് കൊണ്ടാണ്. മലയാള ചിത്രം 100 കോടി ക്ലബ്ബില്‍ കയറിയെന്ന് കേള്‍ക്കുമ്ബോള്‍ ആഹ്ളാദിക്കുകയല്ലെ വേണ്ടത്. ഇത് മാനസികാവസ്ഥയുടെ പ്രശ്നമാണ്,’ ശ്രീകുമാര്‍ വിമര്‍ശിച്ചു.

sreekumar palnning to direct randammozham

HariPriya PB :