അജു എന്നുമെനിക്ക് പ്രിയപ്പെട്ടവൻ – ദുൽഖർ സൽമാൻ

യുവതാരങ്ങൾ അഭിനയിച്ചു തകർത്ത ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിട്ട് അഞ്ചു വർഷമായി . സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും കഥ പറഞ്ഞ ചിത്രത്തിൽ ദുൽഖർ സൽമാൻ , അജു എന്ന കഥാപാത്രമായാണ് എത്തിയത് .

ചിത്രം പുറത്തിറങ്ങിയിട്ട് അഞ്ച് വര്‍ഷമായിട്ടും താന്‍ അവതരിപ്പിച്ച അജു എന്ന കഥാപാത്രത്തെക്കുറിച്ച്‌ പറയുമ്ബോള്‍ നൂറ് നാവാണ് ദുല്‍ഖറിന്.

ബാംഗ്ലൂര്‍ ഡേയ്സിന്റെ അഞ്ചു വര്‍ഷങ്ങള്‍. അവിസ്മരണീയമായ ചിത്രങ്ങളിലൊന്ന്. മനോഹരമായ ഷൂട്ടിംഗ് അനുഭവം. അജു എനിക്ക് എന്നും സ്പെഷ്യല്‍ ആയ കഥാപാത്രമാണ്. ആ കഥാപാത്രത്തെ അവതരിപ്പിക്കാനായത് ഭാഗ്യമായി കരുതുന്നു. ചിത്രത്തിന്റെ പിറകില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ചിത്രം ഇഷ്ടപ്പെട്ടവര്‍ക്കും സ്നേഹം, തന്റെ ഫെയ്സ് ബുക്ക് പോസ്റ്റില്‍ ദുല്‍ഖര്‍ സല്‍മാന്‍ കുറിക്കുന്നു.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചെയ്ത ചിത്രം ഒരേസമയം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയിരുന്നു. ബോക്സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു ചിത്രം അന്‍വര്‍ റഷീദും സോഫിയ പോളും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ, നിവിന്‍ പോളി, ഫഹദ് ഫാസില്‍, പാര്‍വ്വതി, നിത്യമേനോന്‍, ഇഷ തല്‍വാര്‍, പ്രവീണ, പാരിസ് ലക്ഷ്മി, വിജയരാഘവന്‍, കല്‍പ്പന, രേഖ, മണിയന്‍ പിള്ള രാജു തുടങ്ങിവര്‍ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.

dulquer salman about banglore days movie chaaracter

Sruthi S :