ദുൽഖറിന്റെ മലയാളത്തിലേക്കുള്ള മടങ്ങി വരവ് . സസ്പെൻസ് വീഡിയോ പുറത്തിറങ്ങി…!!

മലയാളികളുടെ പ്രിയതാരം ദുൽഖർ ഇപ്പോൾ അന്യഭാഷകളിൽ ഏറെ തിരക്കുള്ള നടനാണ് .ദുൽഖർ ആദ്യമായി അഭിനയിച്ച തെലുങ്ക് ചിത്രമായ മഹാനടി വൻവിജയം നേടി തീയറ്ററിൽ പ്രദർശനം തുടരുമ്പോൾ ആദ്യഹിന്ദി ചിത്രം റിലീസിന് തയ്യാറെടുക്കുന്നതിനിടയിൽ രാംചരണു മൊന്നിച്ചുള്ള അടുത്ത തെലുങ്ക് ചിത്രത്തെക്കുറിച്ചും വാർത്തകൾ വന്നു കഴിഞ്ഞു.

അപ്പോഴും ഡി ക്യുവിന്റെ മലയാളത്തിലേക്കുള്ള മടങ്ങി വരവ് ചിത്രം സസ്പെൻസായി തുടരുകയാണ്. അതിനിടയിൽ ദുൽഖർ നായകനായെത്തുന്ന ചില മലയാള ചിത്രങ്ങൾ അനൗൺസ് ചെയ്തുവെങ്കിലും അതെല്ലാം എന്ന് തുടങ്ങുമെന്ന് ഒരുറപ്പുമില്ല.

മലയാളത്തിൽ ദുൽഖറിന്റെതായി പ്രഖ്യാപിക്കപ്പെട്ട ചിത്രങ്ങളിൽ ആദ്യത്തെത് ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന സുകുമാരക്കുറുപ്പ് എന്ന ചിത്രമാണ് മറ്റൊന്ന് വിഷ്ണുഉണ്ണികൃഷ്ണൻ-ബിബിൻ ജോർജ് ടീമിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ്. കൂടാതെ വിക്രമാദിത്യൻ എന്ന ചിത്രത്തിന്റെ രണ്ടാഭാഗവും അണിയറയിൽ ചർച്ച നടക്കുന്നതായി അറിയുന്നു.

ലാൽ ജോസ് ഉണ്ണി ആറിന്റെ തിരക്കഥയിൽ ഭയങ്കര കാമുകൻ എന്ന സിനിമ പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും തിരക്കഥ പൂർത്തിയാക്കാതതിനാൽ ആ ചിത്രവും മാറ്റിവെയ്ക്കപ്പെട്ടു.

എന്നാൽ ഉടൻ നടക്കുവാൻ പോകുന്നത് വിഷ്ണു-ബിബിൻ ടീമിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണെന്നാണ് അറിയുന്നത്. എന്നാൽ ശരിക്കും സസ്പെൻസായി ഇപ്പോൾ ഒരു വിഡിയോ ഇറങ്ങിയിരിക്കുകയാണ് ആരാധകർ കാത്തിരിക്കുകയാണ് ദുൽഖറിന്റെ അടുത്ത ചിത്രം ഏതെന്ന് അറിയാൻ.

Noora T Noora T :