മലയാളത്തില്‍ തനിക്കൊപ്പം പിടിച്ച്‌ നില്‍ക്കുന്ന തരത്തിലുള്ള നൃത്തം ദുല്‍ഖറിന്റേതെന്ന് സായ് പല്ലവി ;ഒരു യമണ്ടൻ പ്രേമകഥയിലുമുണ്ട് അത്തരമൊരു ഗാനം !!!

ദുൽഖർ സൽമാൻ നാടൻ വേഷത്തിലെത്തി പ്രേക്ഷക ഹൃദയം കവർന്ന ഒരു യമണ്ടൻ പ്രേമകഥ മികച്ച പ്രകടനവുമായി മുന്നേറുകയാണ്. ബി സി നൗഫൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ഇതുവരെയുള്ള ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി നാടൻ പ്രണയവുമായി ദുൽഖർ എത്തുന്ന ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം തന്നെ ഹിറ്റ് ആയി മാറി.
യമണ്ടന്‍ പ്രേമകഥ വിജയകരമായി മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ദുല്‍ഖര്‍. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് സിനിമയൊരുക്കിയത്. മലയാളത്തില്‍ തനിക്കൊപ്പം പിടിച്ച്‌ നില്‍ക്കുന്ന തരത്തിലുള്ള നൃത്തം ദുല്‍ഖറിന്റേതാണെന്നായിരുന്നു സായ് പല്ലവി പറഞ്ഞത്. ആണോ, അങ്ങനെ പറഞ്ഞോയെന്നായിരുന്നു താരപുത്രന്റെ ചോദ്യം. യമണ്ടന്‍ പ്രേമകഥയിലും അടിപൊളി ഗാനമുണ്ടായിരുന്നു. മികച്ച കൈയ്യടിയായിരുന്നു ഗാനത്തിന് ലഭിച്ചത്.

ടെലിവിഷനിലെ നിരവധി സൂപ്പര്‍ഹിറ്റ് പരിപാടികളുടെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് നൗഫല്‍.അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍- ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.


ആദ്യമായാണ് ഒരു മുഴുനീള കോമഡി എന്റര്‍ടെയിനര്‍ ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നത്.തീവണ്ടി ഫെയിം സംയുക്ത മേനോനാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്.സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്,ദിലീഷ് പോത്തന്‍, രഞ്ജി പണിക്കര്‍,ഹരീഷ് കണാരന്‍,അശോകന്‍,ലെന,എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.


ബി കെ ഹരിനാരായണന്‍, സന്തോഷ് വര്‍മ എന്നിവരുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം നല്‍കിയിരിക്കുന്നത്.ജാസി ഗിഫ്റ്റ്,ബെന്നി ദയാല്‍,സുരാജ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് ജോണ്‍ കുട്ടിയും നിര്‍വ്വഹിക്കുന്നു.മട്ടാഞ്ചേരിയും ഫോര്‍ട്ട്‌കൊച്ചിയുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.ആന്റോ ജോസഫും സി ആര്‍ സലീമും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം

dulquer salmaan about oru yamandan premakadha

HariPriya PB :