പതിമൂന്നാം വയസിൽ വിഷാദരോഗത്തിന് അടിമപെടാൻ കാരണം സഹോദരിമാരുടെ സൗന്ദര്യം- വെളിപ്പെടുത്തലുമായി താരപുത്രി !

ഒരു സമയത്ത് ബോളിവുഡിൽ നിറഞ്ഞു നിന്ന നടിയാണ് പൂജ ഭട്ട് . ഇപ്പോൾ പൂജയുടെ അനിയത്തി ആലിയാ ഭട്ടാണ് ബോളിവുഡ് അടക്കി വാഴുന്നത്. എന്നാൽ ഇവർക്കൊരു സഹോദരി കൂടിയുണ്ടെന്ന് പലർക്കും അറിയില്ല. പതിമൂന്നാം വയസിൽ വിഷാദരോഗത്തിനു അടിമപ്പെട്ട ഷഹീൻ ഭട്ട് തന്റെ അവസ്ഥക്ക് പിന്നിൽ സഹോദരിമാരുടെ സൗന്ദര്യമാണെന്നു തുറന്നു പറയുകയാണ്.

‘പതിമൂന്നാമത്തെ വയസിലാണ് സഹോദരിമാര്‍ക്കൊപ്പം ഫോട്ടോഷൂട്ടിന് പോയത്. കുറച്ച്‌ ഫോട്ടോകള്‍ എടുത്തതിനു ശേഷം ഫോട്ടോഗ്രാഫര്‍ എന്നോട് മാറിനില്‍ക്കാന്‍ പറഞ്ഞു. എനിക്ക് ആലിയെപ്പോലെയോ പൂജയെപ്പോലെയോ നിറമില്ലാത്തതായിരുന്നു കാരണം. ഒപ്പം തടിയുമുണ്ടായിരുന്നു. അവര്‍ രണ്ടുപേരും സുന്ദരികളാണെന്നും കണ്ടാല്‍ ഒരുപോലെയാണെന്നും വെയിലേറ്റ് താന്‍ ഇരുണ്ട് പോയെന്നും ഫോട്ടോഗ്രാഫര്‍ ഒരു ദാക്ഷണ്യവുമില്ലാതെ പറഞ്ഞു. ഈ സംഭവം തന്റെ ഹൃദയത്തെ തകര്‍ത്തു. ഇപ്പോഴും ആ ഫോട്ടോകള്‍ കാണുമ്ബോള്‍ അന്നനുഭവിച്ച വേദന വീണ്ടും തോന്നും”. – ഷഹീന്‍ വെളിപ്പെടുത്തുന്നു .

വിഷാദരോഗം അവനവനോട് ലജ്ജ തോന്നുന്ന അവസ്ഥയാണെന്നും ആ ലജ്ജ തന്റെ മനസില്‍ കുത്തിനിറയ്ക്കാന്‍ കാരണമായതില്‍ ഈ സംഭവത്തിനും പ്രധാനപങ്കുണ്ടെന്നും ഷഹീന്‍ കൂട്ടിച്ചേര്‍ത്തു.

shaheen bhatt about depression

Sruthi S :