മെഗാസ്റ്റാർ പുത്രന്മാർ ഒന്നിക്കുന്ന മെഗാ മാസ്സ് ചിത്രം ഒരുങ്ങുന്നു…!!

തന്റെ ആദ്യ തെലുങ്കു ചിത്രം സൂപ്പർ ഹിറ്റ് ആയതിന്റെ ത്രില്ലിലാണ് മലയാളികളുടെ പ്രിയ യുവതാരം ദുൽഖർ സൽമാൻ. ആദ്യ ചിത്രത്തിന്റെ വിജയം ദുൽഖറിന് കൂടുതൽ അവസരം തെലുങ്കിൽ നൽകുകയാണെന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.

ഇപ്പോൾ രാംചരൺ തേജയുമൊത്ത് പുതിയ തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുവാൻ ഒരുങ്ങുകയാണെന്ന് ടോളിവുഡിൽ നിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നു.

പഴയകാല നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന മഹനടിയിൽ ജെമിനി ഗണേശനായി വേഷമിട്ട ദുൽഖറിന് അവിടെ വലിയ ആരാധക വൃന്ദത്തെ സൃഷ്ടിക്കുവാൻ സാധിച്ചു എന്നുള്ളത് സിനിമയുടെ അവിടുത്തെ വലിയ വിജയം സൂചിപ്പിക്കുന്നു.

രാംചരൺ അവസാനമഭിനയിച്ച രംഗസ്ഥലം എന്ന ചിത്രം തെലുങ്ക് ബോക്സ്ഓഫീസിൽ റെക്കോർഡുകൾ തകർത്ത മെഗാഹിറ്റ് ആയിരുന്നു. സംവിധായകൻ കെ എസ് ചന്ദ്രയാണ് ഇരുവരെയും ഒന്നിപ്പിച്ചു കൊണ്ട് പുതിയ ചിത്രം ഒരുക്കുന്നത്. ഒരു തമിഴ് സൂപ്പർ താരമാകും ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നും പറയപ്പെടുന്നു.

ദുൽഖറിനെ പോലെ രാംചരണിനും കേരളത്തിൽ ആരാധകരുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലും ചിത്രം മൊഴി മാറ്റിയെത്തിയേക്കും. അതിനിടയിൽ ദുൽഖറിന്റെ ആദ്യ ഹിന്ദി ചിത്രത്തിന്റെ റിലീസിങ്ങ് ഡേറ്റും പ്രഖ്യാപിക്കപ്പെട്ടു ഓഗസ്റ്റ് 11ന് ചിത്രം റിലീസിന് എത്തും. അന്യഭാഷകളിൽ തിരക്കേറിയതോടെ ദുൽഖറിന് മാതൃഭാഷയിൽ അഭിനയിക്കുവാൻ സമയമില്ലാതായിരിക്കുകയാണ് ഇപ്പോൾ.

 

Noora T Noora T :