റെക്കോർഡ് പൊട്ടിച്ച് ദൃശ്യം; മൂന്നാഴ്ച പിന്നിട്ടപ്പോൾ ചൈനയിൽ വാരിക്കൂട്ടി കോടികൾ; അന്തം വിട്ട് ജിത്തു ജോസഫ്!

ജുമാഞ്ചി 2 വിനെ വരെ പൊട്ടിച്ച് ദൃശ്യം ചൈനയിൽ റെക്കോർഡ് കീഴടക്കി . മലയാള സിനിമയുടെ കംപ്ലീറ്റ് ആക്ടർ തകർത്തഭിനയിച്ച ബ്ലോക്ക് ബസ്റ്റർ ചിത്രം ദൃശ്യം ഇവിടെ മാത്രമല്ല ചൈനീസ് ബോക്സ്ഓഫിസിലും റെക്കോർഡുകൾ സൃഷ്ടിച്ചിരിക്കുകയാണെന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെ ചിത്രം പുറത്തിറങ്ങി മൂന്നാഴ്ച പിന്നിടുമ്പോൾ കളക്ഷൻ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ചൈനീസ് റീമേക്കാണ് ‘ഷീപ് വിത്തൗട്ട് എ ഷെപ്പേർഡ്’ ചിത്രം 1000 കോടി കടന്നതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .46.35 മില്യൺ യുവാൻ (6.61 മില്യൺ ഡോളർ) ആണ് ആദ്യ ദിവസത്തെ കലക്‌ഷൻ.ഷീപ് വിത്തൗട്ട് എ ഷെപ്പേർഡ് റിലീസ് ചെയ്ത അതെ ദിവസം തന്നെ റിലീസ് ചെയ്ത സ്കൈ ഫയർ, സ്റ്റാർ വാർസ് തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളെ പിന്നിലാക്കിയാണ് റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്

മലയാളത്തിൽ ജീത്തു ജോസഫ് തുടങ്ങിവച്ച വിജയക്കുതിപ്പ് ചൈനയിലും തുടരുന്നുവെന്നറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ‘‘ചൈനയിലും ഈ കഥയെയും കഥാപാത്രങ്ങളെയും പ്രേക്ഷകർ ഏറ്റെടുത്തുവെന്നറിയുന്നതിൽ വലിയ സന്തോഷമുണ്ട്. ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും പ്രേക്ഷകരിലേക്ക് അത്രമേൽ ആഴത്തിലിറങ്ങുന്നതാണെന്നു വീണ്ടും തെളിയിക്കപ്പെട്ടതിൽ അഭിമാനവുമുണ്ട്’

ചൈനയിലെ ഒരു തിയറ്ററിൽ ഈ സിനിമ കണ്ട മലയാളി പ്രേക്ഷകയുടെ അനുഭവകുറിപ്പ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു .മലയാളിയായ ഫർസാന അലി എന്ന പ്രേക്ഷകയാണ് രണ്ട് ചിത്രങ്ങളെയും താരതമ്യം ചെയ്ത അതിമനോഹരമായ കുറിപ്പ് എഴുതിയിയത്
തൊടുപുഴ തായ്‌ലൻഡായി മാറിയപ്പോൾ, ധ്യാനം ബോക്സിങ്ങാവുകയായിരുന്നു. തൊടുപുഴയുടെ ഗ്രാമ ഭംഗിയിൽ നിറഞ്ഞ സിനിമയെ, ചൈനക്കാരുടെ ഇഷ്ട വിഭവമാക്കി മാറ്റുകയായിരുന്നു. രണ്ടേ മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ദൃശ്യം, ചൈനീസിൽ രണ്ടു മണിക്കൂർ മാത്രമായിരുന്നു

തായ്‌ലാന്റിലെ ഒരു തെരുവിൽ ജീവിക്കുന്ന ചൈനീസ് കുടുംബം. രാജാക്കാട് പൊലീസ് സ്റ്റേഷനു മുൻപിലുള്ള ചായക്കടക്ക് പകരം, അങ്കിൾ സോങിന്റെ ജ്യൂസും മറ്റും വിൽക്കുന്ന കട. ലീ വെയ്‌ജ്യേ(ജോർജ്ജ് കുട്ടി)ഇന്റർനെറ്റ് കണക്‌ഷൻ ശരിപ്പെടുത്തി കൊടുക്കുന്ന കടയുടമ. ആയിരത്തോളം ഡിറ്റക്റ്റിവ് മൂവീസ്‌ കണ്ടെന്ന് അവകാശപ്പെടുന്ന എലിമെന്ററി വിദ്യാഭ്യാസം മാത്രമുള്ള പാവപ്പെട്ടവൻ. കുടുംബസ്നേഹി. കുടുംബത്തിന്റെ വസ്ത്രധാരണത്തിൽ പോലും പ്രകടമാണ് ഈ ദാരിദ്ര്യം. ജോർജു കുട്ടിയുടെയും റാണിയുടേയും കുസൃതി നിറഞ്ഞ, അതീവ റൊമാന്റിക്കായ, നമ്മൾ കണ്ട നിമിഷങ്ങൾ ഇതിലില്ല.

ദൃശ്യത്തിൽ നിന്നും മാറി, ചടുലമേറിയ കഥ പറച്ചിലാണ്. 2019 ലാണ് കഥ നടക്കുന്നത്. ടിപ്പിക്കൽ മലയാളി അമ്മ അല്ല ഇതിലെ അമ്മ. ഉശിരുള്ള പെണ്ണൊരുത്തിയാണ്. ബ്ലാക്ക് മെയിലിങിനായി രാത്രിയിൽ വീടിനു പിറകിൽ വരുന്നവന്നോട് മകളുടെ ജീവിതത്തിനായി മീനയുടെ അമ്മ കഥാപാത്രം യാചിക്കുകയാണെങ്കിൽ, ‘എന്റെ മകളെ വേദനിപ്പിച്ചാൽ കൊന്നുകളയും’ എന്ന് പറഞ്ഞ അമ്മക്കഥാപാത്രം ‘താൻ ചവോ’ എന്ന അനുഗ്രഹീത നടിയിൽ ഭദ്രമാണ്. ഒരു കാടിനു പിറകിൽ, ശ്മാശാനത്തിനു അരികിലായാണ് ഇതിലെ വീടെന്നതിനാൽ, ഒരു കുഴിമാടം തുറന്നാണ് മൃതദേഹം ഒളിപ്പിക്കുന്നത്. ഇടയ്ക്കെപ്പോഴോ നെറ്റ് കണക്‌ഷനായി തെരുവിലെ ഒരു മുറിയുടെ തറ കുഴിക്കുന്നത് കാണാം. അതിശയിപ്പിക്കുന്ന അഭിനയം കാഴ്ച വയ്ക്കുന്നുണ്ട് ചെറിയ മകളായി അഭിനയിച്ച കുട്ടി ഏപ്രിൽ 2,3 തീയതികളിൽ മറ്റൊരു നഗരത്തിൽ നടക്കുന്ന ബോക്സിങ് മത്സരത്തിന് ദൃക്‌സാക്ഷികളായി എന്നാണ് ഇവിടെ കുടുംബം മെനയുന്ന കഥ.
എന്തായാലും ഒന്നുറപ്പാണ് ഇനിയും കോടികൾ വരുമെന്നുള്ള കാര്യത്തിൽ സംശയമില്ല

drishyam

Noora T Noora T :