ഹർദിക് പാണ്ഡ്യക്കൊപ്പം നിൽക്കുന്ന ഈ പുള്ളിയാണ് ലൂസിഫറിന്റെ സൂപ്പർഹിറ്റ് ട്രെയ്‌ലർ കട്ട് ചെയ്തത് .. ഡോൺ മാക്സ് ഈസ് ബാക്ക് !

സമൂഹ മാധ്യമങ്ങളിൽ റെക്കോർഡ് സൃഷ്ടിച്ച് ലൂസിഫറിന്റെ ട്രെയ്‌ലർ കുതിച്ചു പായുകയാണ്. കിടിലൻ ആക്ഷൻ രംഗങ്ങളും ത്രസിപ്പിക്കുന്ന ഡയലോഗുകളും എല്ലാം ഒത്തിണക്കി ഇതുവരെ മലയാള സിനിമ കാണാത്ത ഒരു ട്രെയ്‌ലർ ആണ് എത്തിയത്.

ഇതിനു പിന്നിലെ കാര്യങ്ങൾ തേടുകയായിരുന്നു ആരാധകർ. സൂപ്പർ ഹിറ്റായി കുതിക്കുന്ന ലൂസിഫർ ട്രെയിലറിന് കട്ട് ചെയ്തത് മറ്റാരുമല്ല , ഒരു കാലത്ത് മാസ്സ് സിനിമകളുടെ എഡിറ്റിങ് സിംഹം ആയിരുന്ന ഡോൺ മാക്സ് !

സ്വന്തം സംവിധാനത്തിനും മറ്റുമായി ഇടവേളയെടുത്ത് മാറിയതായിരുന്നു ഡോൺ മാക്സ് . ദി ടൈഗർ , ബാബ കല്യാണി , കുരുവി, അണ്ണൻ തമ്പി , തുടങ്ങി വമ്പൻ ചിത്രങ്ങളുടെയൊക്കെ എഡിറ്റർ ആയിരുന്ന ഡോൺ മാക്സ് കല്പനകൾ എന്ന തന്റെ ചിത്രത്തിനായി 2016 ലാണ് ഇടവേള എടുത്തത് .

ഇപ്പോൾ വമ്പൻ തിരിച്ചു വരവാണ് അദ്ദേഹം ലൂസിഫറിലൂടെ നടത്തിയിരിക്കുന്നത്. 11 മണിക്കൂറിനുള്ളിൽ 20 ലക്ഷ്‌മി കാഴ്ചക്കാരെന്ന റെക്കോർഡ് നേടിയിരിക്കുകയാണ് ലൂസിഫർ .

Don max is back – lucifer trailer editor

Sruthi S :