നിങ്ങള്‍ ചരിത്രം സൃഷ്ടിക്കുന്നത് മനസ്സിലാക്കിയിട്ടുണ്ടോ…..? രക്ഷാപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസമേകി കളക്ടര്‍

നിങ്ങള്‍ ചരിത്രം സൃഷ്ടിക്കുന്നത് മനസ്സിലാക്കിയിട്ടുണ്ടോ…..? രക്ഷാപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസമേകി കളക്ടര്‍

രക്ഷാപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസമേകി തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി. തിരുവനന്തപുരത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുള്ള കളക്ടറുടെ വാക്കുകള്‍ വൈറലാകുന്നു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ദുരിതാശ്വാസ ക്യാംപിലെത്തിയാണ് കളക്ടര്‍ വൊളന്റിയര്‍മാര്‍ക്ക് ആത്മവിശ്വാസവും കരുത്തും പകര്‍ന്നത്. നിങ്ങള്‍ എന്തു ചെയ്യുന്നു എന്ന് മനസ്സിലാക്കിയിട്ടുണ്ടോ എന്നും നിങ്ങള്‍ ഇപ്പോള്‍ സൃഷ്ടിക്കുന്നത് ചരിത്രമാണെന്നും കളക്ടര്‍ പറയുന്നു.

കളക്ടറുടെ വാക്കുകളിലേയ്ക്ക്-

നിങ്ങള്‍ എന്തുചെയ്യുന്നു എന്ന് മനസ്സിലാക്കിയിട്ടുണ്ടോ..? നിങ്ങള്‍ ഇപ്പോള്‍ സൃഷ്ടിക്കുന്നത് ചരിത്രമാണ്. ഇങ്ങനെയൊരവസരത്തില്‍ നമുക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന് ലോകത്തെ കാണിച്ചു കൊടുക്കുകയാണ്. ദേശീയ, രാജ്യാന്തര മാധ്യമങ്ങള്‍ വരെ കേരളത്തിലെ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചു സംസാരിച്ചു കൊണ്ടിരിക്കുകയാണ്.

സ്വാതന്ത്ര്യസമര കാലത്തു പോരാടിയതു പോലെയാണ് ഇപ്പോള്‍ നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. നമ്മുടെ നാട്ടില്‍നിന്ന് തന്നെ ഇത്രയേറെ സഹായങ്ങളും സാധങ്ങളുമെല്ലാം ക്യാംപിലേക്കു ലഭിക്കുന്നുവെന്നത് ശരിക്കും പ്രശംസനീയമാണ്. എയര്‍പോട്ടിലെത്തുന്ന സാധനങ്ങള്‍ എടുത്തുപൊക്കുക എന്നതുതന്നെ വലിയ പ്രയാസമുള്ള ജോലിയാണ്. നിങ്ങള്‍ ഇപ്പോള്‍ സ്വമേധയാ ചെയ്യുന്ന ജോലികള്‍ കൂലിക്കു ചെയ്യിക്കുകയാണെങ്കില്‍ കോടികള്‍ നല്‍കേണ്ടി വന്നേനെ. സര്‍ക്കാര്‍ ഒരുപാടു പണം ചെലവാക്കേണ്ടി വന്നേനെ.

കോളജില്‍ തങ്ങള്‍ ഇതുപോലുള്ള നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ‘ഓ പോട്’ എന്ന് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കാറുണ്ട്. താന്‍ ‘ഓ പോട്’ എന്ന് പറയുമ്പോള്‍ ‘ഓഹോ’ എന്ന് ഏറ്റുപറയാമോ എന്നും കളക്ടര്‍ ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായി ഉച്ചത്തില്‍ ‘ഓഹോ’ എന്ന മറുപടിയും വൊളന്റിയര്‍മാര്‍ നല്‍കുന്നുണ്ട്…

District collector Vasuki s motivating speech to flood volunteers

Farsana Jaleel :