ഒരു പ്രൊഡക്ഷൻ ബോയിയെ കാണുമ്പോൾ എനിക്ക് പലപ്പോഴും തോന്നാറുണ്ട്; ഇവരാണ് 1000 കൈകളുള്ള യഥാർത്ഥ ‘കാർത്തവീര്യാർജുനന്മാർ’ എന്ന് !! സിനിമ രംഗത്തെ സൂപ്പർമാന്മാരെ കുറിച്ചുള്ള സംവിധായകന്റെ കുറിപ്പ് വൈറലാകുന്നു…

ഒരു പ്രൊഡക്ഷൻ ബോയിയെ കാണുമ്പോൾ എനിക്ക് പലപ്പോഴും തോന്നാറുണ്ട്; ഇവരാണ് 1000 കൈകളുള്ള യഥാർത്ഥ ‘കാർത്തവീര്യാർജുനന്മാർ’ എന്ന് !! സിനിമ രംഗത്തെ സൂപ്പർമാന്മാരെ കുറിച്ചുള്ള സംവിധായകന്റെ കുറിപ്പ് വൈറലാകുന്നു…


സിനിമ, സീരിയൽ, പരസ്യ മേഖലകളിൽ ഒഴിച്ച് കൂടാൻ പറ്റാത്ത കൂട്ടരാണ് പ്രോഡക്‌ഷൻ ബോയ്‌സ്. ആ സെറ്റുകളിൽ മറ്റാരേക്കാളും പണിയെടുക്കേണ്ടി വരുന്നവരും ഇവർ തന്നെയാണ്. ഒരു തരത്തിലും ബഹുമാനം ലഭിക്കാത്തതും, സകലരാലും വഴക്കു കേൾക്കേണ്ടി വരുന്നതും, ആരാലും പ്രശംസ ലഭിക്കാത്തതുമായ ഒരു വിഭാഗമുണ്ടെങ്കിൽ അതും ഈ പ്രോഡക്‌ഷൻ ബോയ്‌സാണ്. അവരെ കുറിച്ച് തമി എന്ന ചിത്രത്തിന്റെ സംവിധായകൻ കെ.ആർ പ്രവീണിന്റെ കുറിപ്പാണ് ഇപ്പോൾ ഫേസ്‌ബുക്കിൽ വൈറൽ ആകുന്നത്.


പോസ്റ്റ് വായിക്കാം…

സിനിമാ / സീരിയൽ / പരസ്യം.. തുടങ്ങി സമസ്ത നിർമ്മാണ മേഖലയിലും; മറ്റാരേക്കാളും പണിയെടുക്കേണ്ടിവരുന്ന ചുരുക്കം ചില വിഭാഗങ്ങളേയുള്ളൂ! ‘ചുരുക്കം’ എന്നു പറഞ്ഞാൽ; തികച്ചും ഒരു കൈയ്യിലെ വിരലുകളാൽ എണ്ണി തീർക്കാവുന്നവ മാത്രം! അക്കൂട്ടത്തിൽ.. ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നതും, ഒരു തരത്തിലും ബഹുമാനം ലഭിക്കാത്തതും, സകലരാലും വഴക്കു കേൾക്കേണ്ടി വരുന്നതും, ആരാലും പ്രശംസ ലഭിക്കാത്തതുമായ ഒരു വിഭാഗമുണ്ട്.. “പ്രൊഡക്ഷൻ ബോയ്സ്!!”

ഒരു ദിവസത്തെ വർക്ക് തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ ആ സെറ്റിൽ ഇക്കൂട്ടർ ഹാജരായില്ലെങ്കിൽ ആകെ പൊല്ലാപ്പാണ്.. എന്നാൽ, എല്ലാ ടെക്നീഷ്യൻമാരും വർക്ക് കഴിഞ്ഞ് പോയതിനു ശേഷം; ഏറ്റവും അവസാനം മാത്രമേ ഇവർ അവിടം വിട്ടുപോകാൻ വിധിക്കപ്പെട്ടിട്ടുള്ളൂ! 12 മണിക്കൂർ തുടർച്ചയായി പണിയെടുത്ത് ക്ഷീണിച്ചു നിൽക്കുന്ന ഇവരോട്; ഒരിത്തിരി വെള്ളം ചോദിച്ചാൽ,, വെള്ളത്തിനോടൊപ്പം മാധുര്യമുള്ളൊരു പുഞ്ചിരി കൂടെ സമ്മാനിക്കാൻ ഒരു പക്ഷേ ഇക്കൂട്ടർക്കു മാത്രമേ സാധിക്കൂ! അപ്പോഴും അവർ കാത്തു സൂക്ഷിക്കുന്ന ഊർജവും; പ്രസന്നതയും എത്ര പ്രശംസിച്ചാലും മതിയാകില്ല!!

നമ്മൾ പലപ്പോഴും പറയാറുണ്ട് ”എനിക്ക് 4 കൈയ്യും; കാലുമൊന്നുമില്ല” എന്ന്.. പക്ഷേ ഒരു പ്രൊഡക്ഷൻ ബോയിയെ കാണുമ്പോൾ പലപ്പോഴും തോന്നാറുണ്ട്; ഇവരാണ് 1,000 കൈകളുള്ള യഥാർത്ഥ ‘കാർത്തവീര്യാർജുനന്മാർ’ എന്ന്!!

“പ്രിയരേ.. നിങ്ങൾക്ക് നല്ല നമസ്കാരം!”
“Salute to the one; among those unsung heroes, behind every successful production!!” ..kr~


Director’s Facebook post about production boys becomes viral

Abhishek G S :