മമ്മൂട്ടിയുടെ ആ കഴിവ് അത്ഭുതപ്പെടുത്തുന്നതാണ് ! അതുകൊണ്ടാണദ്ദേഹം മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തനാകുന്നത് – പ്രമുഖ സംവിധായകൻ !

അഭിനയം നന്നായാൽ മാത്രം നടൻ എന്ന് വിശേഷിപ്പിക്കുന്ന പതിവ് മലയാള സിനിമക്കില്ല. കാരണം ഇന്ന് മലയാള സിനിമ അടക്കി വാഴുന്ന മമ്മൂട്ടിയും മോഹൻലാലും പല രീതിയിൽ അവരുടെ കഴിവുകൾ തെളിയിച്ചവരാണ്. മോഹൻലാൽ ഭാവ തീവ്രതയിലും ശരീരത്തിന്റെ വഴക്കത്തിലുമൊക്കെ മുന്പന്തിയിലെങ്കിൽ ശബ്ദത്തിന്റെ മോഡുലേഷനിൽ പുലിയാണ് മമ്മൂട്ടി . അത് അംഗീകരിക്കുന്ന വാക്കുകളാണ് മമ്മൂട്ടിയെ കുറിച്ച് ഇപ്പോൾ ഒരു പ്രമുഖ സംവിധായകൻ പറയുന്നത് .

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സംവിധായകരും എഴുത്തുകാരും തന്നെയാണ് ഇക്കാര്യം മുൻപ് പരാമർശിച്ചിട്ടുള്ളത്. ഇത്തരത്തിൽ വോയിസ് മോഡുലേഷൻ കാര്യത്തിൽ മറ്റുള്ള നടന്മാരിയിൽ നിന്നും മമ്മൂട്ടിക്ക് വ്യത്യസ്തമായ ഒരു കഴിവുണ്ടെന്ന് സംവിധായകൻ സിദ്ദിഖ് ഈയിടെ വെളിപ്പെടുത്തുകയുണ്ടായി.

മറ്റുള്ള നടൻമാർ ഷൂട്ടിംഗ് സമയത്ത് കാഴ്ചവയ്ക്കുന്ന പ്രകടനം ഡബ്ബിങ് വേളകളിൽ കുറയാറുണ്ട്, എന്നാൽ മമ്മൂട്ടിയുടെ കാര്യത്തിൽ അത് നേരെ വിപരീതമാണ്. ഷൂട്ടിംഗിൽ പ്രകടിപ്പിക്കുന്ന മികവ്നേക്കാൾ കൂടുതൽ ഡബ്ബിങ് വേളകളിൽ മമ്മൂട്ടി എന്ന നടൻ കാഴ്ചവെക്കുന്നത് എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അത് വലിയ ഒരു അത്ഭുതമായി തോന്നുന്നു എന്നും മറ്റുള്ള താരങ്ങളെ അപേക്ഷിച്ച് മമ്മൂട്ടിയെ അത് വ്യത്യസ്തനാക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മലയാളികളുടെ അഭിമാന സംവിധായകൻ സിദ്ദിഖ് മലയാളത്തിലും മറ്റ് അന്യഭാഷകളിലും സിനിമകൾ സംവിധാനം ചെയ്തു തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിയാണ്. ഹിന്ദി തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹം പ്രാഗത്ഭ്യം കാണിച്ചു. ഇന്ത്യയിലെ പ്രധാനപ്പെട്ട സംവിധായകരിൽ ഒരാളായി സിദ്ദിഖ് കണക്കാക്കപ്പെടുന്നു. മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഇദ്ദേഹം മമ്മൂട്ടി, മോഹൻലാൽ, ദിലീപ് തുടങ്ങിയ മുൻനിര നായകന്മാരെ വെച്ച് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. അതിൽ മമ്മൂട്ടിയുമായി മൂന്ന് മലയാളം സിനിമകൾ ആണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. ഹിറ്റ്ലർ, ക്രോണിക് ബാച്ചിലർ, ഭാസ്കർ ദി റാസ്കൽ ചിത്രങ്ങളും വലിയ ഹിറ്റായ സിനിമകളായിരുന്നു.

ഇപ്പോൾ മോഹൻലാലിനെ നായകനാക്കി സിദ്ദിഖാണ് ബിഗ് ബ്രദര്‍ സംവിധാനം ചെയ്യുന്നത്. ആക്ഷനും കോമഡിയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്. 2013ല്‍ പുറത്തു വന്ന ലേഡീസ് ആന്റ് ജെന്റില്‍മാന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. വിയറ്റ്‌നാം കോളനിയാണ് സിദ്ദിഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ ചിത്രം.

നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രമാണ് ഇട്ടിമാണി:മെയ്ഡ് ഇന്‍ ചൈന. ഹണി റോസ്, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. പുലിമുരുകന്‍, ഒടിയന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഇട്ടിമാണിയുടെ ഛായാഗ്രഹകന്‍. 

director siddique about mammootty

Sruthi S :