പ്രാഞ്ചിയേട്ടൻ പോലൊരു ചിത്രമാണ് ഡ്രാമ – രഞ്ജിത്ത്

പ്രാഞ്ചിയേട്ടൻ പോലൊരു ചിത്രമാണ് ഡ്രാമ – രഞ്ജിത്ത്

മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് ഡ്രാമ . കോമഡി ചിത്രമാണ് ഡ്രാമ. ഈ ചിത്രം തന്റെ സിനിമ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് സെയ്ന്റ് പോലെയായിരിക്കുമെന്നാണ് സംവിധായകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അതേ രീതിയില്‍ ഹാസ്യം ചേര്‍ത്ത് അവതരിപ്പിക്കുന്ന ചിത്രമാകും ഡ്രാമ.

ലണ്ടനില്‍ ഉള്ള തന്റെ ബന്ധുക്കള്‍ക്കൊപ്പം താമസിക്കാന്‍ എത്തുന്ന ഒരു വൃദ്ധ അവിടെ വെച്ച് മരിക്കുന്നതും അതിനെ തുടര്‍ന്ന് പിന്നീട് അവിടെ നടക്കുന്ന സംഭവങ്ങളുടെ വളരെ രസകരമായ ആവിഷ്‌കാരവുമാണ് ഈ ചിത്രം എന്നാണ് റിപ്പോര്‍ട്ട്. വളരെ ലിമിറ്റഡ് സ്പേസില്‍ നിന്ന് കഥ പറയുന്ന കോമഡി എന്റെര്‍റ്റൈനെര്‍ ആണിതെന്നു സൂചനയുണ്ട്. അത്തരം ചിത്രങ്ങളില്‍ ഗംഭീര കോമഡി പെര്‍ഫോമന്‍സ് കാഴ്ച വെച്ചിട്ടുള്ള നടനാണ് മോഹന്‍ലാല്‍.. മലയാളത്തില്‍ ആദ്യമായി പത്തുകോടി രൂപ കളക്ഷന്‍ നേടി ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം ചന്ദ്രലേഖ ഇത്തരത്തില്‍ കഥ പറഞ്ഞ ഒരു ചിത്രമാണ്.

ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ഷാലിന്‍ സോയ, എന്നിവരോടൊപ്പം സംവിധായകരായ ജോണി ആന്റണിയും ശ്യാമപ്രസാദും ചിത്രത്തിലഭിനയിക്കുന്നു. ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ് ആണ് സംഗീതം നല്‍കുന്നത്. രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഛായാഗ്രാഹകന്‍ പ്രശാന്ത് രവീന്ദ്രനാണ് ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. നവംബര്‍ ഒന്നിന് ചിത്രം തീയേറ്ററുകളിലെത്തും.

director renjith about drama and pranchiyettan and the saint

Sruthi S :