ചിത്രത്തിനായി മമ്മൂട്ടിയുടെ സൗന്ദര്യം കുറയ്ക്കുകയായിരുന്നു ഏക വെല്ലുവിളി എന്ന് സംവിധായകൻ !

മമ്മൂട്ടി എന്ന പേര് ഇന്ത്യൻ സിനിമയിൽ തന്നെ വളരെ ,മുൻപേ അടയാളപ്പെടുത്തപ്പെട്ടതാണ് . വിവിധ ഭാഷകളിൽ തന്റെ സാന്നിധ്യം വളരെ മുൻപേ മമ്മൂട്ടി അറിയിക്കുകയും ചെയ്തു . പേരന്പ് എന്ന തമിഴ് ചിത്രത്തിലൂടെ തമിഴിലേക്ക് മമ്മൂട്ടി വീണ്ടും എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ് .

ദേശീയ പുരസ്‌കാര ജേതാവായ റാം സംവിധാനം ചെയ്ത ചിത്രമാണ് പേരന്പ് . ചിത്രത്തിന്റെ കഥ ആലോചിച്ചപ്പോള്‍ തന്നെ മമ്മൂട്ടിയെ പോലൊരാള്‍ തന്നെ ചിത്രം ചെയ്യണമെന്നാഗ്രഹിച്ചിരുന്നതായി സംവിധായകന്‍ റാം പറഞ്ഞു. സിനിമാ എക്‌സപ്രസ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റാം മമ്മൂട്ടിയോടൊപ്പമുള്ള അനുഭവം വ്യക്തമാക്കിയത്.

ചിത്രത്തിന്റെ കഥ പറഞ്ഞപ്പോല്‍ തന്നെ അദ്ദേഹം ചിത്രം ചെയ്യാമെന്ന് സമ്മതിച്ചിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം ഒക്കെ പറഞ്ഞതെന്ന് ചോദിച്ചിട്ടില്ല. എന്തോ ഇഷ്ടപ്പെടുന്ന ഒരു കാര്യം ഉണ്ടാകണം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങാന്‍ ഒരുപാട് കാത്തിരുന്നുവെന്ന് പറയുന്ന സംവിധായകന്‍ സിനിമ ഉടനെ റിലീസ് ചെയ്യില്ലെന്നും ഫെസ്റ്റിവലുകളില്‍ കൊണ്ടു പോകണമെന്ന് ആഗ്രഹമുണ്ടെന്നും മമ്മൂട്ടിയോടും നിര്‍മാതാക്കളോടും മുന്‍പേ പറഞ്ഞിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടി സാറിനൊപ്പമുള്ള അനുഭവത്തെക്കുറിച്ചു പറയുകയാണെങ്കില്‍ നാന്നൂറോളെ ചിത്രങ്ങളുടെ അനുഭവമദ്ദേഹത്തിനുണ്ട്. ഒരു ഷോട്ട് എടുക്കുമ്പോള്‍ അതിന്റെ ആവശ്യകത അദ്ദേഹത്തിന് അറിയാം, അത് പടത്തില്‍ വരുമോ ഇല്ലയോ എന്നദ്ദേഹത്തിനറിയാം, നിങ്ങള്‍ക്കദ്ദേഹത്തെ പറ്റിക്കാനാവില്ല.

എന്നാല്‍ താടി വളര്‍ത്തിയത് പോലും വളരെ ആത്മാര്‍ഥതോടെയാണ് അദ്ദേഹം ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ആറ് മാസം കഴിഞ്ഞായിരുന്നു നടന്നത്. എല്ലാ ദിവസവും ഷൂട്ടിങ്ങിന് പോകുന്ന വ്യക്തിയായിട്ട് കൂടി ആ കണ്ടിന്യുവിറ്റി അദ്ദേഹം മുന്നോട്ട് കൊണ്ടു പോയിരുന്നു. ഡബ്ബിങ്ങ് കൃത്യമായിരിക്കണമെന്നുള്ളത് കൊണ്ട് 40 ദിവസമാണ് ക്ഷമയോടെ അദ്ദേഹം അതിനു വേണ്ടി ചെലവഴിച്ചത്.

കഥാപാത്രമായി എങ്ങനെ അദ്ദേഹം മാറി എന്നു ചോദിച്ചാല്‍ സിമ്പിളായി ആ കഥാപാത്രം ഞാനാണെന്ന് വിചാരിച്ചുവെന്നദ്ദേഹം പറയും, പക്ഷേ ക്യാമറയില്‍ ലെന്‍സിന് മുന്നില്‍ ഫില്‍റ്റര്‍ ഇട്ട് വ്യത്യസ്ഥ ഷോട്ടുകളെടുക്കുന്നത് പോലെ അദ്ദേഹം വ്യത്യസ്ത ഭാവങ്ങള്‍ തരും. ചിത്രത്തിനായി മമ്മൂട്ടിയുടെ സൗന്ദര്യം കുറയ്ക്കുകയായിരുന്നു ഏക വെല്ലുവിളി എന്നു പറഞ്ഞ സംവിധായകന്‍ അതിനായിട്ടാണ് താടി വളര്‍ത്താന്‍ പറഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിയെ പോലെ മികച്ച പരിചയ സമ്പത്തുള്ള അഭിനേതാക്കളായിരുന്നതിനാല്‍ മുന്‍ ചിത്രങ്ങളിലെ പോലെ അഭിനേതാക്കളുടെ കാര്യം കൂടുതല്‍ ശ്രദ്ധിക്കേണ്ട ആവശ്യം ചിത്രത്തിലുണ്ടായിരുന്നില്ലെന്ന് റാം പറഞ്ഞു. വളരെ ജോളിയായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് മുന്നോട്ട് കൊണ്ടു പോയത്. വീണ്ടും ഒരുമിച്ച് ചിത്രം ചെയ്യണമെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കിയ റാം അതിനു ചേര്‍ന്ന കഥ ഒത്തു വരുമ്പോള്‍ വീണ്ടും ഒന്നിക്കുമെന്നും ഉറപ്പു നല്‍കി.

director ram about mammootty

Sruthi S :