“ആദ്യം നീ പോയി ബൈക്ക് ഓടിക്കാൻ പഠിക്ക് ” എന്നിട്ട് മതി ഷൂട്ടിംഗ് എന്ന് സൂപ്പർതാരത്തോടു ജോഷി

ആഗ്രഹിക്കുന്ന രീതിയിൽ സിനിമ ലഭിക്കാൻ ഒരു വിട്ടുവീഴ്‍ചക്കും തയ്യാറല്ല , സംവിധായകൻ ജോഷി. എങ്ങനെയാണോ ഉദ്ദേശിച്ചത് അത് അതേപോലെ തന്നെ ജോഷിക്ക് ലഭിക്കണം.

ഇതിന്റെ പേരിൽ പലപ്പോഴും പല സിനിമകളുടെയും സെറ്റില്‍ വെച്ച് വമ്പന്‍ താരങ്ങളോട് പോലും ക്ഷോഭിച്ചും , പൊട്ടിതെറിച്ചും, രോഷാകുലനായും ജോഷി സിനിമഭംഗിയാക്കാന്‍ ശ്രമിക്കാറുണ്ട്. മമ്മൂട്ടി ഉറങ്ങിപോയതിന്‍റെ പേരില്‍ ‘ആരാത്രി ‘എന്ന ചിത്രം ആദ്യം ക്യാന്‍സല്‍ ചെയ്തു.ഒടുവില്‍, മമ്മൂട്ടി സോറി പറഞ്ഞപ്പോഴായിരുന്നു ഷൂട്ട്‌ ആരംഭിച്ചത്.


പിന്നീട് , നിരവധി ചിത്രങ്ങളുടെ സെറ്റില്‍ വെച്ച് മമ്മൂട്ടിയും ജോഷിയും ഉടക്കിയിട്ടുണ്ട്.പക്ഷെ, പിണങ്ങിയതിനേക്കാള്‍ വേഗത്തില്‍ അവര്‍ ഇണങ്ങുകയും ചെയ്തിരുന്നു. ‘റോബിൻഹുഡ്’ എന്ന ചിത്രത്തിലൂടെയാണ് പ്രിഥ്വിരാജ് ആദ്യമായും അവസാനമായും ജോഷിയുടെ നായകനായത്. ചിത്രത്തില്‍ പ്രിഥ്വിരാജ് ബൈക്ക് ഓടിച്ചു വരുന്ന ഒരു സീനുണ്ട് .

ആ സീൻ പത്തോളം ‘ ടേക്ക്’ എടുത്തിട്ടും ജോഷിയ്ക്ക് ഇഷ്ട്ടമാവാതെ വന്നപ്പോള്‍ “ആദ്യം നീ പോയി ബൈക്ക് ഓടിക്കാൻ പഠിക്ക് ” എന്നിട്ട് മതി ഷൂട്ടിംഗ് എന്ന് ജോഷി പറഞ്ഞു .പ്രിഥ്വിരാജ് ആദ്യം പേടിച്ചെങ്കിലും ചിത്രത്തിന്‍റെ സെറ്റില്‍ ജോലിചെയ്യുന്ന മുതിര്‍ന്ന ടെക്നിഷ്യന്മാരും താരങ്ങളും ജോഷിയുടെ സ്വഭാവസവിശേഷത പറഞ്ഞു കൊടുത്തപ്പോഴായിരുന്നു പ്രിഥ്വിരാജിന് സമാധാനമായത്.

written by AshiqShiju

director joshy and prithviraj

Sruthi S :