ഇത് ചരിത്ര വിജയം ! 200 കോടി ക്ലബ്ബിലേക്ക് കുതിച്ച് ഒടിയൻ !

മലയാള സിനിമയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചാണ് മോഹൻലാലിൻറെ ഒടിയൻ അവതരിച്ചത് . തുടക്കത്തിലേ നെഗറ്റിവ് പ്രചാരണങ്ങളെ അതിജീവിച്ച് കുതിച്ചു പായുകയാണ് 30 ദിവസം പിന്നിടുമ്പോളും ഒടിയൻ. 30 ദിവസം പിന്നിട്ടപ്പോൾ തന്നെ നൂറു കോടി കവിഞ്ഞ ഒടിയൻ ഇപ്പോൾ മറ്റൊരു സ്വപ്ന നേട്ടത്തിലേക്ക് കുതികുകയാണ്.

36 ദിവസം മാത്രം പിന്നിടുമ്പോള്‍ 173 കോടി രൂപയുടെ ബിസിനസ് നേട്ടമാണ് ആ ചിത്രം ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്. അതായത് 200 കോടി എന്ന മാജിക് സംഖ്യയിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇപ്പോഴും 50 ലധികം തിയേറ്ററുകളില്‍ ഒടിയന്‍ നിറഞ്ഞ സദസിൽ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നു.ഒടിയന്‍റെ ആദ്യദിവസത്തെ കളക്ഷന്‍ (വേള്‍ഡ് വൈഡ്) മാത്രം 32.14 കോടി രൂപയാണ്. 30 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലെത്തിയ ആദ്യചിത്രവും ഒടിയന്‍ തന്നെ.


ഒടിയന്‍ പ്രദര്‍ശനത്തിന് എത്തും മുമ്പേ പ്രീ ബിസിനസ്സിനത്തില്‍ നൂറുകോടി നേടിയ കണക്കുകളും അതിന്‍റെ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു.ലിവിഷന്‍ റൈറ്റ്സ്, ബ്രാന്‍റിംഗ് റൈറ്റ്സ്, റിലീംസിംഗ് റൈറ്റ്സ്, വേള്‍ഡ് വൈഡ് അഡ്വാന്‍സ് ബുക്കിംഗ് എന്നീ വരുമാനസ്രോതസ്സുകളിലൂടെയാണ് ഒടിയന്‍ നൂറുകോടി പ്രീ ബിസിനസ്സ് സ്വന്തമാക്കിയത്.ഇതില്‍ ടെലിവിഷന്‍ റൈറ്റ്സും ബ്രാന്‍റിംഗ് റൈറ്റ്സും മാത്രം 72 കോടി വരും.

ഏഷ്യാനെറ്റും അമൃതയുമാണ് മലയാളത്തില്‍ ഒടിയന്‍റെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയ ചാനലുകള്‍. ഇതുകൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ് റൈറ്റ്സുകളും അവയുടെ ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സുകളും വന്‍തുകയ്ക്കാണ് വിറ്റുപോയത്. ഓവര്‍സീസ് റൈറ്റ്സും മ്യൂസിക് റൈറ്റ്സും കൂട്ടാതെയാണിത്.ഇതോടെ സൗത്ത് ഇന്ത്യയില്‍ ഏറ്റവുമധികം പണം വാരിയ 10 ചിത്രങ്ങളുടെ പട്ടികയില്‍ ഒടിയനും ഇടം നേടിയിരിക്കുകയാണ്.

Odiyan movie 30 day collection

Sruthi S :