നായകന്‍ ഫഹദ് ഫാസില്‍ തന്നെ, ദിലീഷ് പോത്തന്‍ സംവിധാനം , രചന ശ്യാം പുഷ്‌കരന്‍!

ഹിറ്റുകൾ സമ്മാനിക്കുന്ന കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. പ്രേക്ഷക നിരൂപക പ്രശംസനേടിയ തൊണ്ടി മുതലും ദൃക്‌സാക്ഷിക്കും ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനാവുന്നത് ഫഹദ് ഫാസിൽ തന്നെ.ചിത്രത്തിന്റെ രചന നിർവഹിക്കുന്നതാകട്ടെ ശ്യാം പുഷ്കരനും.

മഹേഷിന്റെ പ്രതികാരത്തിനുശേഷം ഫഹദും ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും വീണ്ടും ഒന്നിക്കുന്നു എന്നതാണ് പുതിയ ചിത്രത്തിന്റെ പ്രത്യേകത. ശ്യാം പുഷ്‌കരന്‍ രചന നിര്‍വഹിച്ച കുമ്പളങ്ങി നൈറ്റ്‌സ് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഈ ചിത്രത്തില്‍ ഫഹദും ദിലീഷും അഭിനയിച്ചിട്ടുണ്ട്.

ഫഹദ് ഫാസില്‍ ഇപ്പോള്‍ ട്രാന്‍സിന്റെ ലൊക്കേഷനിലാണ്. ട്രാന്‍സിന് ശേഷമാകും ദിലീഷ് പോത്തന്‍ ചിത്രത്തില്‍ ഫഹദ് അഭിനയിക്കുക. ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരായിരിക്കുമെന്ന വിവരം പുറത്തെത്തിയിട്ടില്ല. ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.

director dileesh pothan’s new filim

HariPriya PB :