തനിക്ക് നേരെയുള്ള കല്ലേറുകൾക്കിടയിലും പ്രളയകേരളത്തിന് കൈത്താങ്ങായി ദിലീപ് !!!

തനിക്ക് നേരെയുള്ള കല്ലേറുകൾക്കിടയിലും പ്രളയകേരളത്തിന് കൈത്താങ്ങായി ദിലീപ് !!!

കേരളം പ്രളയത്തിൽ മുങ്ങുമ്പോൾ നിരവധിയാളുകൾ സഹായവുമായി എത്തുകയാണ്. കേരളത്തിനകത്തും ഇന്ത്യയുടെ വിവിധ ഭാഗത്തു നിന്നും ലോകത്തിന്റെ നാനാതുറകളിൽ നിന്നും സഹായം തോരാതെ മഴക്കൊപ്പം എത്തുകയാണ്.

കേരളത്തിലെ നടന്മാർ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയും സഹായ സംഭാവനകൾ നൽകിയും കേരളത്തിന് കറുത്ത് പകരുമ്പോൾ നടൻ ദിലീപ് എവിടെയാണെന്ന് ചോദ്യമുയർന്നിരുന്നു.ആലുവ വെള്ളത്തിൽ മുങ്ങുമ്പോൾ ആലുവ സ്വദേശിയായ ദിലീപ് വെള്ളത്തിൽ അകപ്പെട്ട എന്ന ആശങ്കയിൽ ആയിരുന്നു മലയാളികൾ.

ഇപ്പോൾ പ്രളയ കേരളത്തിന് കൈത്താങ്ങുമായി ദിലീപ് എത്തിയിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ആളുകൾക്ക് വസ്ത്രവും ആഹാരവും എത്തിക്കുകയാണ് ദിലീപ്.വിമർശന ശരങ്ങൾക്കിടയിലും കേരളത്തിന് കൈതാങ്ങാകുകയാണ് ദിലീപ്.

dileep’s helping hands

Sruthi S :