ആദ്യ സിനിമ നൽകിയ നാടിനെ മറക്കാതെ നടി സായി പല്ലവി; കേരളത്തിനായി നൽകിയത് പല താരങ്ങളും നൽകിയതിന്റെ ഇരട്ടിയിലധികം തുക !!

ആദ്യ സിനിമ നൽകിയ നാടിനെ മറക്കാതെ നടി സായി പല്ലവി; കേരളത്തിനായി നൽകിയത് പല താരങ്ങളും നൽകിയതിന്റെ ഇരട്ടിയിലധികം തുക !!

പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി നടി സായി പല്ലവിയും രംഗത്ത്. 35 ലക്ഷം രൂപയാണ് സായി പല്ലവി കേരളത്തിനായി നൽകിയത്. തനിക്ക് ആദ്യ സിനിമ നല്കിയ നാടിനെ ഒരപകടം വന്നപ്പോൾ മറക്കാതിരുന്ന നടിയെ പ്രശംസ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയയിപ്പോൾ.

ഒരുപാട് താരങ്ങൾ കേരളത്തിന് സഹായവുമായി എത്തിയിരുന്നു. മലയാളത്തിന് പുറമെ, ഒരു പക്ഷെ മലയാളി താരങ്ങളേക്കാൽ കൂടുതൽ മറ്റു ഇൻഡസ്ട്രിയിലെ താരങ്ങൾ സഹായവുമായി എത്തിയിരുന്നു.

മുൻപ് മലയാളികളെ അപമാനിച്ചെന്ന പേരിൽ സായി പല്ലവിക്കെതിരെ മലയാളികൾ രൂക്ഷമായ സൈബർ ആക്രമണം നടത്തിയിരുന്നു. തമിഴ് നാട്ടുകാരിയായ തന്നെ മലയാളി എന്ന് വിളിക്കരുതെന്ന് സായി പല്ലവി പറഞ്ഞപോഴായിരുന്നു മലയാളി ഐ.ടി പുലികൾ അന്ന് സട കുടഞ്ഞ് എണീറ്റത്. ട്രോളുകളും പേജിൽ പൊങ്കാലയും കൊണ്ട് വൻ ആക്രമണമായിരുന്നു അന്ന് നടിക്കെതിരെ അഴിച്ചു വിട്ടത്.

Actress Sai Pallavi gives 35 lakhs for Kerala flood relief

Abhishek G S :