മോഹൻലാലിന് പിൻഗാമിയില്ല; അദ്ദേഹം എന്നും മലയാളസിനിമയുടെ ‘ഒന്നാമൻ’ !! ഛായാഗ്രാഹകൻ വിപിൻ മോഹൻ പറയുന്നു

മോഹൻലാലിന് പിൻഗാമിയില്ല; അദ്ദേഹം എന്നും മലയാളസിനിമയുടെ ‘ഒന്നാമൻ’ !! ഛായാഗ്രാഹകൻ വിപിൻ മോഹൻ പറയുന്നു

എന്നും മലയാളികളുടെ അഭിമാനമാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ പിൻഗാമിയായി പല യുവതാരങ്ങളെയും ഉയർത്തികാണിക്കാറുമുണ്ട്. പ്രിത്വിയും നിവിനും ടോവിനോ തോമസിനെയുമൊക്കെ മോഹൻലാലിൻറെ പിൻഗാമികൾ എന്ന് വിശേഷിപ്പിച്ചു കേട്ടിട്ടുമുണ്ട്. എന്നാൽ മോഹൻലാലിന് ഒരു പിൻഗാമിയില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പ്രശസ്‌ത ഛായാഗ്രാഹകൻ വിപിൻ മോഹൻ.

മോഹൻലാലിൻറെ സ്‌ഫടികം, ആറാം തമ്പുരാൻ, പിൻഗാമി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്ന വിപിൻ മോഹൻ അമൃത ടിവി യിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ലാൽ സലാം’ എന്ന ഷോയിൽ ആയിരുന്നു തന്റെ അഭിപ്രായം പങ്കുവെച്ചത്.

അദ്ദേഹത്തിന്റെ അഭിനയപ്പെരുമയെ കുറിച്ച് ഒരുപാട് പറയാനുണ്ട്. അദ്ദേഹത്തിന് ഒരു പിൻഗാമിയുണ്ടാകില്ല. മോഹൻലാൽ എന്നും മലയാള സിനിമയുടെ ഒന്നാമനാണെന്നും വിപിൻ മോഹൻ പറഞ്ഞു. ‘നാടോടിക്കാ’റ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു നര്‍മ രംഗം ക്യാമറയില്‍ പകർത്തുമ്പോൾ ചിരി അടക്കാനാകാതെ വന്ന കാര്യവും അദ്ദേഹം പങ്കുവെച്ചു.

കൂടുതൽ വായിക്കാൻ

മാധ്യമങ്ങൾ എന്റെ വാക്കുകൾ വളച്ചൊടിച്ചു – മോഹൻലാൽ

Cinematographer Vipin mohan about mohanlal

Abhishek G S :