സെപ്തംബർ ഒന്ന് മുതൽ സിനിമ ടിക്കറ്റ് നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ !

സിനിമ ടിക്കറ്റ് നിരക്ക് വർധിക്കുന്നു. ഞാനയറാഴ്ച മുതലാണ് ഈ വർദ്ധനവ് പ്രാബല്യത്തിൽ വരുന്നത്.
സെപ്തംബര്‍ ഒന്നുമുതല്‍ 8.5 ശതമാനം വരെ വിനോദനികുതി ഈടാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. 100 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനവും 100 രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് 8.5 ശതമാനവുമാണ് വിനോദ നികുതി ഈടാക്കുക.

ജിഎസ്ടി നിലവില്‍ വന്നതോടെ തദ്ദേശ സ്ഥാപനങ്ങള്‍ പിരിച്ചിരുന്ന വിനോദ നികുതി സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ സിനിമാ ടിക്കറ്റിന്റെ ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18 ആയി കുറച്ച സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുമ്ബ് പിരിച്ചിരുന്ന വിനോദ നികുതി പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച്‌ 10% വരെ വിനോദനികുതി ഏര്‍പ്പെടുത്തുന്നതിന് നിയമ ഭേദഗതി കൊണ്ടു വന്നു. എന്നാല്‍ ഇതിനെതിരെ ചലച്ചിത്ര രംഗത്തെ സംഘടനകള്‍ രംഗത്തുവരികയും ഹൈക്കോടതി ഇടപെടുകയും ചെയ്തതോടെ പ്രേക്ഷകര്‍ക്ക് അധികഭാരമുണ്ടാകാത്ത വിധത്തില്‍ വിനോദ നികുതി ഏര്‍പ്പെടുത്തുന്നതെന്ന് ഉത്തരവില്‍ പറയുന്നു.

സിനിമ സംഘടനകളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലും ഹൈക്കോടതിയുടെ ഉത്തരവ് പരിഗണിച്ചുമാണ് മുന്പിറക്കിയ ഉത്തരവിൽ തദ്ദേശ ഭരണ വകുപ്പ് ഭേദഗതി വരുത്തിയത്.

cinema ticket rate increased

Sruthi S :