‘പുഷ്പ പാദുകം പുറത്തു വച്ച് നീ നഗ്ന പാദയായി അകത്തു വരൂ …’ ആ പഴയ ചെമ്പരത്തിയെ ഓർമ്മയുണ്ടോ ???

‘പുഷ്പ പാദുകം പുറത്തു വച്ച് നീ നഗ്ന പാദയായി അകത്തു വരൂ …’ ആ പഴയ ചെമ്പരത്തിയെ ഓർമ്മയുണ്ടോ ???

ഓർമ്മയുണ്ടോ ആ കുസൃതി നിറഞ്ഞ ചെമ്പരത്തിയെ ? ചെമ്പരത്തി എന്ന സിനിമയിലൂടെ മലയാളഐകളുടെ മനം കവർന്ന റോജ രമണിയെ അങ്ങനെയാരും മറക്കില്ല. ഇന്നും എല്ലാവരും മനസിൽ കൊണ്ട് നടക്കുന്ന മുഖങ്ങളിൽ ഒന്നാണത്.

പതിനാറു വര്ഷം സിനിമയിൽ സജീവമായിരുന്ന റോജ മലയാളത്തിൽ ശോഭന എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വിവാഹത്തോടെ സിനിമ വിട്ട ശോഭന 135 സിനിമകളിലാണ് അഭിനയിച്ചത്. പിന്നീട് ഡബ്ബിങ് ആര്ടിസ്റ്റായും ശോഭന തിളങ്ങി.

പന്ത്രണ്ടാം വയസിലാണ് റോജ രമണി ചെമ്പരത്തിയിൽ നായികയായി അഭിനയിക്കുന്നത്. അന്ന് സംവിധായകൻ പി എൻ മേനോൻ ആണ് ശോഭന എന്ന് പേര് നൽകിയത്. പന്ത്രണ്ടാം വയസിൽ മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് നേടിയ റോജ എന്ന ശോഭന ഇപ്പോൾ ഹൈദരാബാദിൽ ഭർത്താവ് ചക്രപാണിക്കും നടനായ മകൻ തരുണിനും മകൾ അമൂല്യക്കുമൊപ്പം ജീവിക്കുകയാണ്. സിനിമയിലേക്കൊരു തിരിച്ചു വരവില്ലെന്ന തീരുമാനത്തോടെ.

chembarathi movie actress roja ramani

Sruthi S :