ദേഹത്തു കാഷ്ഠിച്ചതിന്റെ പേരിൽ ആയിരക്കണക്കിന് വരുന്ന നീർപക്ഷികൾ കൂട് കെട്ടി അടയിരുന്നിരുന്ന മരങ്ങൾ വെട്ടിമാറ്റി; ചത്തൊടുങ്ങിയത് 200ലധികം പക്ഷികുഞ്ഞുങ്ങളും നൂറ്കണക്കിന് മുട്ടകളും 500ഓളം കൂടുകളും ..; പ്രളയം വിഴുങ്ങിയിട്ടും മാറാത്ത മനുഷ്യരുടെ നേർക്കാഴ്ചയായി ചങ്ങരംകുളം വില്ലേജ് ഓഫീസ് !!!

ഒരു വലിയ ദുരന്തം കടന്നു മലയാളികൾ പതിയെ ജീവിതത്തിലേക്ക് എത്തുന്നതേയുള്ളു. ഒറ്റരാത്രി കൊണ്ട് പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ പലരും കിടപ്പാടവും ഉപേക്ഷിച്ചിറങ്ങേണ്ടി വന്നു. എന്നാൽ ആ ദുരിതത്തിന് ശേഷവും മനുഷ്യൻ ഒന്നും പഠിച്ചില്ല എന്നതിന്റെ നേർക്കാഴ്ചയാണ് ചങ്ങരംകുളം വില്ലജ് ഓഫീസിൽ സംഭവിച്ചത് . ദേഹത്ത് കാഷ്ഠിച്ചതിന്റെ പേരിൽ നീർപക്ഷികൾ തങ്ങുന്ന മരങ്ങൾ വില്ലേജ് ഓഫീസറുടെ നിർദേശ പ്രകാരം വെട്ടിമാറ്റി.

കഴിഞ്ഞദിവസം ചങ്ങരംകുളം വില്ലേജ് ഓഫീസ് മതിൽകെട്ടിനകത്ത് ആയിരക്കണക്കിന് വരുന്ന നീർപക്ഷികൾ കൂട് കെട്ടി അടയിരുന്നിരുന്ന 17മരങ്ങൾ മരങ്ങൾ സോഷ്യൽ ഫോറസ്ട്രിയുടേയോ മറ്റ് ബന്ധപ്പെട്ട ഡിപ്പാർട്ട് മെന്റുകളുടേയോ അനുമതിയില്ലാതെയും പക്ഷികളെ ഒഴിപ്പിക്കാതേയും മുറിച്ച് മാറ്റിയിരുന്നു. ഈ നടപടിക്കിടെ പറക്കമുറ്റാനാകാത്ത 200ലധികം പക്ഷിക്കുഞ്ഞുങ്ങൾ ചാവുകയും നൂറ്കണക്കിന് മുട്ടകളും 500ഓളം കൂടുകളും തകർക്കപ്പെടുകയും ചെയ്തിരുന്നു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പരിസ്ഥിതി പ്രവർത്തകർ 150ലധികം പക്ഷിക്കുഞ്ഞുങ്ങളെയാണ് വെട്ടിക്കൂട്ടിയ മരച്ചില്ലകൾക്കടിയിൽ നിന്നും രക്ഷപ്പെടുത്തി ഫോറസ്റ്റ് ഓഫീസർമാർക്ക് കൈമാറിയത്.

മരങ്ങളും കുന്നുകളുമില്ലാതായതോടെ വാസസ്ഥലം നഷ്ടമായവയാണ് നീർപക്ഷികൾ. കോൾ നിലങ്ങൾ ധാരാളമായുള്ള ചങ്ങരംകുളത്ത് ഇത്തരം ചേക്കേറി പാർത്ത ധാരാളം പക്ഷികളുണ്ട്. അവർക്ക് സുരക്ഷിതമായ സ്ഥാനമൊരുക്കാതെ ഇത്തരം നീച പ്രവർത്തി ചെയ്തതിനു യാതൊരു നടപടിയും സാധ്യവുമല്ല .

changaramkulam village office employees kills birds

Sruthi S :