ടോവിനോയ്ക്ക് നായികയെ വേണം; യൂ ക്യാമില്‍ അയച്ച ഫോട്ടോകള്‍ സ്വീകരിക്കില്ല

tovino tomas latest images stills

ടോവിനോയ്ക്ക് നായികയെ വേണം; യൂ ക്യാമില്‍ അയച്ച ഫോട്ടോകള്‍ സ്വീകരിക്കില്ല

ടൊവീനോ തോമസ് പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കല്‍ക്കി.
ചിത്രത്തിലെ നായികയെ തേടിയുളള വ്യത്യസ്തമായ കാസ്റ്റിങ്ങ് കോളാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നത്. നിഗൂഢത നിറഞ്ഞ നോട്ടം, ആരെയും മയക്കുന്ന ചിരി, ദൃഢമായ സംസാര ശൈലി,സത്ഗുണ സമ്പന്ന എന്നീ ഗുണങ്ങളാണ് ചിത്രത്തില്‍ നായികയാവാന്‍ ആവശ്യമായ കഴിവുകള്‍. നിര്‍മാതാക്കള്‍ യുവനടികളെ അന്വേഷിച്ചിട്ട് കിട്ടാനില്ലെന്നും കണ്ടു കിട്ടുന്നവര്‍ ഉടന്‍ അണിയറപ്രവര്‍ത്തകരെ അറിയിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. യൂ ക്യാമില്‍ അയച്ച ഫോട്ടോകള്‍ സ്വീകരിക്കില്ലെന്നും കുറിപ്പില്‍ പറയുന്നു.

നേരത്തെ ചിത്രത്തില്‍ ഗുണ്ടയായി അഭിനയിക്കാൻ ആളെ വേണമെന്ന് അറിയിപ്പ് ഉണ്ടായിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് എന്ന പേരില്‍ ഇറക്കിയ അറിയിപ്പില്‍ തീ പാറുന്ന നോട്ടവും ആരെയും കൂസാത്ത പ്രകൃതവുമുള്ള ആകാശം മുട്ടെ ഉയരമുള്ളയാളെ വേണമെന്നായിരുന്നു അറിയിച്ചിരുന്നത്.

ഒരു സ്ഥലത്ത് സംഭവിക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ചിത്രത്തിലെ ടൊവിനോയുടെ കഥാപാത്രം മമ്മൂട്ടിയുടെ ഇന്‍സ്പെക്ടര്‍ ബല്‍റാമിലെ കഥാപാത്രത്തോട് സമാനമായുള്ള കഥാപാത്രമാണെന്ന് നിര്‍മ്മാതാക്കളില്‍ ഒരാളായ പ്രശോഭ് കൃഷ്ണ മുന്‍പ് പ്രതികരിച്ചിരിന്നു. ദേഷ്യക്കാരനായ ഇന്‍സ്‌പെക്ടര്‍ ബലറാമിനെ മലയാളി പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല.

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍.കെ.വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.പ്രവീണ്‍ പ്രഭരം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും സുജിന്‍ സുജാതനും ചേര്‍ന്ന് തിരക്കഥയൊരുക്കിയിരിക്കുന്നു. ഗൗതം ശങ്കറാണ് ക്യാമറ. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്‌ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് നിര്‍മ്മാണം.

casting call form kalki

HariPriya PB :