ബാഹുബലിക്ക് ശേഷം ലോകം കാണാനിരിക്കുന്ന മറ്റൊരു അത്ഭുതം !! 37 രാജ്യങ്ങളിൽ ഒടിയൻ 14ന് റിലീസ് ചെയ്യും…

ബാഹുബലിക്ക് ശേഷം ലോകം കാണാനിരിക്കുന്ന മറ്റൊരു അത്ഭുതം !! 37 രാജ്യങ്ങളിൽ ഒടിയൻ 14ന് റിലീസ് ചെയ്യും…

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഒടിയന്‍ 14 ന് തിയ്യറ്ററുകളിലെത്തും. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗിന് മികച്ച പ്രതികരണം. റിലീസ് ദിവസ ടിക്കറ്റുകള്‍ മിക്ക തിയ്യറ്ററുകളിലും വിറ്റുതീര്‍ന്നു. 37 വിദേശ രാജ്യങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. വന്‍ ബജറ്റിലൊരുക്കിയിരിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ടീസറിന് ലോകമെമ്ബാടും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇത്രയധികം ഭാഷകളില്‍ ഒരേ സമയം റിലീസിനെത്തുന്ന ആദ്യ മലയാളചിത്രം എന്ന ഖ്യാതി ഇപ്പോള്‍ തന്നെ ഒടിയന് ലഭിച്ചു. ചിത്രത്തിലെ വിവരണഭാഗത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് മമ്മൂട്ടിയാണ് എന്നത് നേരത്തെതന്നെ വാര്‍ത്തകള്‍ ഇടം പിടിച്ചിരിക്കുന്നു. വിവരണം തെലുങ്കില്‍ നല്‍കുന്നത് ജൂനിയര്‍ എന്‍ ടി ആര്‍ ആയിരിക്കുമെന്ന് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ആന്റണി പെരുമ്ബാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദഗുബട്ടി ക്രീയേഷന്‍സിന്റെ ബാനറില്‍ അഭിറാം ദഗുബട്ടിയും സമ്ബത് കുമാറും ചേര്‍ന്നാണ് ചിത്രം തെലുങ്കില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

ബാഹുബലി പോലെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇടം നേടാന്‍ ഒടിയന് കഴിയുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അവകാശപ്പെടുന്നു. സിനിമയുടെ ആഗോള റിലീസിനോടനുബന്ധിച്ച്‌ ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീകുമാര്‍ മേനോന്‍. മലയാളത്തിലെ മികച്ച കലാകാരന്മാരും സാങ്കേതിക വിദഗ്ധരുമാണ് ഒടിയനില്‍ അണിനിരക്കുന്നത്. ഈ ചിത്രം കൂടുതല്‍ വലിയ സിനിമകളെടുക്കാന്‍ പ്രചോദനമാകുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

Biggest release for Odiyan

Abhishek G S :