ബിഗ് ബോസ് 5;സത്യവും കള്ളവും ; കർശന നിയന്ത്രണങ്ങളുമായി മലയാളം ബിഗ് ബോസ് മാറ്റങ്ങൾ ഇങ്ങനെ !

അന്യ ഭാഷയില്‍ നിന്നും മലയാളത്തിലേക്ക് എത്തി നാല് സീസണുകള്‍ കൊണ്ട് തന്നെ പ്രേക്ഷകർക്കിടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നാല് സീസണുകളും വലിയ വിജയമായതിന്റെ ആവേശത്തിലാണ് ബിഗ് ബോസ് സീസണ്‍ ഫൈവിലേക്ക് കടക്കാന്‍ പോവുന്നത്. അടുത്ത സീസണിലേക്കുള്ള ഓഡീഷന്‍ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞിയിരിക്കുകയാണ്.

അന്യഭാഷകളില്‍ ഉള്ളത് പോലെ മുന്‍ സീസണുകളില്‍ വന്ന താരങ്ങള്‍ പുതിയ സീസണില്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അതോടൊപ്പം തന്നെ സാധാരണക്കാർക്കുള്ള ഓഡീഷന്‍സ് എവിടേയും നടക്കുന്നില്ല. അങ്ങനെ വല്ല ഓഡീഷന്‍സ് എവിടെയെങ്കിലും നടക്കുന്നുണ്ടെങ്കില്‍ അത് ഫേക്ക് ആണെന്നുമാണ് ബിഗ് ബോസ് റിവ്യൂ ചെയ്യുന്ന രേവതി പറഞ്ഞത്.

പതിവ് പോലെ അറിയപ്പെടുന്ന സെലിബ്രീറ്റീസും സോഷ്യല്‍ മീഡിയയിലെ ഇന്‍ഫ്ളൂവേഴ്സും ആയിരിക്കും ഇത്തവണയും ഉണ്ടാവുക. വലിയ രീതിയിലുള്ള സൈബർ അക്രമണമൊക്കെ ഇതിന്റെ ഭാഗമായതിനാല്‍ തന്നെ ഏതൊക്കെ സെലിബ്രിറ്റികള്‍ ഷോയിലേക്ക് വരുമെന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്. എന്നാല്‍ ഒട്ടനവധി ഇന്‍ഫ്ലൂവേഴ്സ് ഉണ്ടാകുമെന്ന കാര്യത്തില്‍ യാതൊരു സംശയമില്ലെന്നും അവതാരക വ്യക്തമാക്കുന്നു.

read more;
Read more ;

ഷോയിലേക്ക് അവസരം കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ ഓഡീഷനും നടക്കും. ചിലർക്ക് നാലോ അഞ്ചോ ഓഡീഷന്‍സ് ഉണ്ടാവും. ചിലർക്ക് അത് രണ്ടെണ്ണമാവും. നിങ്ങള്‍ എന്തൊക്കെ കണ്ടന്റായിരിക്കും കൊടുക്കുക, ഒറ്റപ്പെടല്‍ ഗെയിം കളിക്കുമോ, ലൌവ് സ്ട്രാറ്റജി പുറത്തെടുക്കുമോ, ആഗ്രിമാന്‍ ആയിരിക്കുമോ എന്ന് തുടങ്ങിയ ചോദ്യങ്ങളായിരിക്കും ഓഡീഷന്‍ സമയത്ത് ഉണ്ടാവുക. സ്ക്രീന്‍ ടെസ്റ്റും ഈ സമയത്ത് തന്നെ നടത്തപ്പെടും.

മലയാളം ബിഗ് ബോസിന്റെ അച്ഛനായി ഹിന്ദിയും അമ്മയായി തമിഴും വരും. ഹിന്ദിയില്‍ ഇപ്പോള്‍ തുടങ്ങിയതേ ഉള്ളു. അതിനാല്‍ ഉടനെ മലയാളത്തില്‍ ഷോ വരാന്‍ സാധ്യതയില്ല. തമിഴില്‍ ഒക്ടോബര്‍ ഒന്‍പതിന് തുടങ്ങും. അതിനാല്‍ ഈ രണ്ട് സെറ്റുകളും മലയാളത്തിന് കിട്ടില്ല. റിയലായിട്ടുള്ള മത്സരാര്‍ഥികളാണ് തമിഴിലേക്ക് ഇത്തവണ വരുന്നത്. മലയാളത്തിനെക്കാളും ടിആര്‍പി കൂട്ടുക എന്ന ലക്ഷ്യത്തിലാണ് തമിഴ് ഈ സീസണ്‍ ഒരുക്കിയത്.

സ്വന്തമായി സെറ്റ് ഉണ്ടെങ്കില്‍ മലയാളത്തിന് സീസണുകള്‍ വേഗം തുടങ്ങാനും ബിഗ് ബോസ് അള്‍ട്ടിമേറ്റ് നടത്താനുമൊക്കെ സാധിക്കും. അതില്ലാത്തത് കൊണ്ട് അടുത്ത വര്‍ഷമായിരിക്കും മലയാളത്തിലെ അഞ്ചാം സീസണെത്തുക. ബിഗ് ബോസ് ഹിന്ദി എല്ലാവരും കാണണമെന്നാണ് രേവതി പറയുന്നത്. കഴിഞ്ഞ വര്‍ഷം ഹിന്ദിയിലെ സീസണ്‍ തകര്‍ന്നടിഞ്ഞ് പോയതാണ്. പക്ഷേ ഗംഭീര തിരിച്ച് വരവാണ് ഇത്തവണ നടത്തുന്നത്. എന്തൊക്കെ കുറവുകളുണ്ടോ അതൊക്കെ പരിഹരിച്ച് വലിയ താരങ്ങളില്ലാതെയാണ് ഹിന്ദി ഇത്തവണ വന്നത്.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പാട്ട് ഇല്ല. പകരം ഒരു ആന്തമാണ് കേള്‍പ്പിക്കുക. മുന്‍പ് ബെഡ് റൂം ഒന്നായിരുന്നെങ്കിലും ബെഡ് റൂം നാല് സെക്ഷനിലായിട്ടാണ്. പഴയ മത്സരാര്‍ഥികളെ അനുകരിക്കാനോ അവര്‍ പറഞ്ഞത് പോലെ സംസാരിക്കാനോ ഇത്തവണ സാധിക്കില്ല. പുതിയ കണ്ടന്റ് കൊണ്ട് വരണമെന്ന് തന്നെയാണ് ബിഗ് ബോസിന്റെ നിര്‍ദ്ദേശം. പിന്നെ നോമിനേഷന്‍ നേരിട്ട് പറയുക. കാരണം പറഞ്ഞില്ലെങ്കിലും നോമിനേറ്റ് ചെയ്യുന്നവരെ അന്നേരം തന്നെ പുറത്താക്കാന്‍ പാകത്തിനാണ് ശ്രമം.

ഹിന്ദി ബിഗ് ബോസ് അച്ഛനും തമിഴ് അമ്മയാണെങ്കിലും ടിആര്‍പിയുടെ കാര്യത്തില്‍ മലയാളം വല്യാട്ടേനാണെന്നാണ് ആരാധകരുടെ അഭിപ്രായം. മറ്റ് ഭാഷകളിലെ ബിഗ് ബോസ് തകര്‍ത്താടി നില്‍ക്കുമ്പോഴായിരിക്കും മലയാളത്തില്‍ രാജാവിന്റെ അഴിഞ്ഞാട്ടം തുടങ്ങുക.

എന്ന് തുടങ്ങി ഈ വീഡിയോയുടെ താഴെ മലയാളത്തിനെ കുറിച്ച് നിരവധി കമന്റുകളാണ് വരുന്നത്. എന്തായാലും മത്സരാര്‍ഥികളുടെ കാര്യത്തിലും അല്ലാതെയുമായി നിരവധി വ്യത്യസ്തതുമായിട്ടാവും ഇത്തവണ ബിഗ് ബോസ് മലയാളത്തിലേക്ക് എത്തുക.

about biggboss

Safana Safu :