അരിപ്പൊടി ചോദിച്ചാൽ തരാത്ത ബിഗ്‌ ബോസാണോ തിരക്കഥ തരുന്നത് ?! ബിഗ് ബോസ് സ്‌ക്രിപ്റ്റഡാണെന്ന ആരോപണത്തിന് മത്സരാർത്ഥികളുടെ മാസ്സ് മറുപടി !!

അരിപ്പൊടി ചോദിച്ചാൽ തരാത്ത ബിഗ്‌ ബോസാണോ തിരക്കഥ തരുന്നത് ?! ബിഗ് ബോസ് സ്‌ക്രിപ്റ്റഡാണെന്ന ആരോപണത്തിന് മത്സരാർത്ഥികളുടെ മാസ്സ് മറുപടി !!

മലയാളികളുടെ ടെലിവിഷൻ കാഴ്ച്ചാരീതികളെ പാടെ മാറ്റിമറിച്ചെത്തിയ പരിപാടിയാണ് ബിഗ് ബോസ്. തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെയായി വിജയകരമായി മുന്നേറിയ ഈ റിയാലിറ്റി ഷോയെ ഇപ്പോള്‍ മലയാളികളും ഏറ്റെടുത്തിരിക്കുകയാണ്.മലയാളികള്‍ കണ്ടു ശീലിച്ച റിയാലിറ്റി ഷോകളില്‍ നിന്നും വ്യത്യസ്ഥമായ അവതരണമാണ് ബിഗ് ബോസിനെ ശ്രദ്ധേയമാക്കിയിരിക്കുന്നത്. മാത്രവുമല്ല മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ അവതാരകനായി എത്തുന്നുവെന്നതും ബിഗ് ബോസിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ്.

ഓരോ എപ്പിസോഡുകള്‍ കഴിയുന്തോറും വളരെ വ്യത്യസ്തമാർന്ന ടാസ്‌കുകള്‍ മത്സരാർത്ഥികൾക്ക് നൽകുന്നതും പ്രേക്ഷകരെ പരിപാടിയിലേക്ക് ആകര്‍ഷിക്കുന്നു. എന്നാല്‍ ബിഗ്‌ബോസ് പരിപാടിയെ ചുറ്റിപ്പറ്റി അനേകം സംശയങ്ങളും കാഴ്ചക്കാർക്കുണ്ട്. മറ്റൊന്നുമല്ല ബിഗ്‌ബോസ് പരിപാടി സ്‌ക്രിപ്റ്റഡ് ആണോ എന്ന സംശയമാണ് പ്രേക്ഷകര്‍ പങ്ക് വയ്ക്കുന്നത്. പ്രേക്ഷകര്‍ക്കങ്ങനെ തോന്നാന്‍ വ്യക്തമായ കാരണങ്ങളും ഉണ്ട്.

ബിഗ്‌ ബോസ് ഹൗസിലെ ഭൂരിഭാഗം മത്സരാര്‍ത്ഥികളും അഭിനേതാക്കളാണ്. ഇവരുടെ അഭിനയം ഓണ്‍സ്‌ക്രീനില്‍ കണ്ട് പ്രേക്ഷകര്‍ കയ്യടിച്ചതുമാണ്. ഇതാണ് ഒരു പക്ഷെ പ്രേക്ഷകരില്‍ സംശയം ജനിപ്പിക്കാന്‍ കാരണം. അതു കൊണ്ട് ഇത്തവണ മത്സരാര്‍ഥികള്‍ തന്നെ അത് തുറന്ന് പറഞ്ഞിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് അതിനെക്കുറിച്ച്‌ മത്സരാര്‍ത്ഥികളോട് ചേദിച്ചത്. എല്ലാവരും പറഞ്ഞത് ഇത് അഭിനയമല്ല റിയാലിറ്റി ആണെന്ന് തന്നെയാണ്.

എന്നാൽ ഏറ്റവും മാസ്സ് അംരുപാട് ഇരുപറഞ്ഞത് സാബുവായിരുന്നു. താന്‍ വര്‍ഷങ്ങളായി ടെലിവിഷനില്‍ ഷോ അവതരിപ്പിക്കുന്ന വ്യക്തിയാണ്. അതിനാല്‍ തന്നെ ചെറിയ രീതിയിലുളള ഇടപെടലുകള്‍ താനും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇവിടെ അങ്ങനെയുള്ള ഒരു സംഭവവുമില്ല. നര്‍മ്മ രൂപത്തിലായിരുന്നു സാബു മറുപടി നല്‍കിയത്. ‘അരിപ്പൊടി ചോദിച്ചിട്ട് തരാത്ത ബിഗ്‌ബോസാണ് തിരക്കഥ നല്‍കുന്നത്’. ഇതുപോലൊരു സാഹചര്യത്തില്‍ വരുമ്പോൾ സംഭവിക്കുന്ന അവസ്ഥയാണിതെന്നും. തന്റെ സ്വഭാവത്തിലെ മാറ്റം എങ്ങനെയാണെന്ന് അറിയില്ലെന്നും സാബു പറഞ്ഞു. കൂടാതെ പുറത്തിറങ്ങുമ്പോൾ എന്താണ് ഇനി ഉണ്ടാകുന്നതെന്നും തനിയ്ക്ക് തീര്‍ച്ചയില്ലെന്നും സാബു കൂട്ടിച്ചേര്‍ത്തു.

Big boss contestants say that big boss is scripted or not ?!

Abhishek G S :