ഡോ. രജിത്ത് കുമാറിനെ തനിയ്ക്ക് ഇഷ്ട്ടമാണ്; വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് വെളിപ്പെടുത്തി ദയ അശ്വതി; എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ബിഗ് ബോസ് സീസൺ രണ്ട് ഇരുപ്പത്തിനാലാം ദിനത്തിൽ എത്തി നിൽക്കുകയാണ്. ബിഗ് ബോസ്സിൽ ഒരു പ്രണയം മസ്റ്റാണ് എന്ന രീതിയിലാണ് ഇപ്പോഴത്തെ ഗെയിമിന്റെ പോക്ക്. തുടക്കത്തിൽ സുജോ മാത്യു ആയിരുന്നു മറ്റ് മത്സരാത്ഥികളുടെ പ്രധാന ഇര.സുജോയുടെ പേര് ആർക്കൊപ്പം ചേർക്കുമെന്ന ആശയകുഴപ്പത്തിലായിരുന്നു മത്സരാത്ഥികളും പ്രേക്ഷകരും. തുടക്കത്തിൽ സുജോയെയും അലക്‌സാൻഡ്രയെയും ആയിരുന്നു കമിതാക്കളായി ഏവരും കണ്ടിരുന്നത്.

എന്നാൽ ഒരു എപ്പിസോഡിൽ ആർ ജെ രഘു ഫുക്രുവിനോട് നടത്തിയ ഒരു വെളിപ്പെടുത്തൽ കാര്യങ്ങൾ മാറ്റി മറിക്കുകയായിരുന്നു. രേഷ്മക്ക് സുജോ മാത്യുവിനോട് പ്രണയമുണ്ട് എന്നായിരുന്നു രഘുവിന്റെ വെളിപ്പെടുത്തൽ. എന്നാൽ പിന്നീടുള്ള എപ്പിസോഡുകളിൽ കണ്ടത് രേഷ്മയേയും പ്രദീപ് ചന്ദ്രനെയും മത്സരാർത്ഥികൾ ടാർജെറ്റ് ചെയ്യുന്നതായിരുന്നു. ഇരുവരെയും ചെറുതായിരുന്നു പിന്നീട് ഗോസിപ്പുകൾ പുറത്തുവന്നത്. ഇതിനു ശേഷം പേര് ചേർക്കപ്പെട്ടത് എലീനയുടെയും പ്രദീപ് ചന്ദ്രന്റെയും ആയിരുന്നു. സുരേഷ് എലീനയോട് ഇതേപ്പറ്റി സംസാരിക്കുകയും ചെയ്തു. എന്നാൽ ഇതിനൊക്കെ ശേഷം ഇപ്പോൾ ബിഗ് ഹൗസിൽ സംഭവിക്കുന്നത് പ്രേക്ഷകർ ഒട്ടും തന്നെ പ്രതീക്ഷിക്കാത്ത സംഭവ വികാസങ്ങളാണ്. ആരെയും ഞെട്ടിക്കുന്ന ഒരു കല്യാണാലോചന ആണ് ഇപ്പോൾ ബിഗ് ബോസ്സിലെ പ്രധാന ചർച്ച വിഷയം. ചർച്ചയിലെ പ്രധാന ഇര ഡോ.രജിത്ത് കുമാറാണ്. രജിത്തിനോട് ചേർത്ത് വായിക്കുന്ന പേര് ആദ്യ വൈൽഡ് കാർഡ് എൻട്രി മത്സരാർത്ഥിയായ ദയ അശ്വതിയുടേതാണ്.

രജിത് കുമാറിനോട് അടുപ്പമുണ്ടാക്കാൻ ദയ അശ്വതി ശ്രമിക്കുന്നതാണ് ബിഗ് ബോസ്സില്‍ ഇപ്പോൾ കണ്ടു വരുന്നത്. രാവിലെ എല്ലാ മത്സരാർത്ഥികളും പ്രഭാത ഭക്ഷണം കഴിക്കുകയായിരുന്നു. താൻ അടുത്തുപോയി ഇരുന്നാല്‍ രജിത് കുമാര്‍ മാറി ഇരിക്കുമെന്ന് അശ്വതി പരാതി പറഞ്ഞു. താൻ പെട്ടെന്ന് കഴിച്ചുതീര്‍ക്കും, ദയ അശ്വതി സമാധാനത്തോടെ കഴിക്ക് എന്ന് പറഞ്ഞ് രജിത് കുമാര്‍ പെട്ടെന്ന് തന്നെ കഴിച്ച് എഴുന്നേറ്റു. ഇതിനു പിന്നാലെയാണ് മറ്റുള്ളവരുടെ കമന്റ്റ് വന്നത്. പറച്ചില്‍ മാത്രമേ ഉള്ളൂ, പുള്ളിക്കാരന് ഭയങ്കര പേടിയാണ് എന്നാണ് എലീന അശ്വതിയോട് പറഞ്ഞത്. അശ്വതി തന്നെ പ്രണയിക്കുമോ എന്ന പേടിയാണ് രജിത്ത് കുമാറിന് എന്നാണ് എലീന അഭിപ്രായപ്പെട്ടത്. തനിക്ക് വലിയ ഇഷ്‍ടമാണ് എന്നും വേണ്ടിവന്നാല്‍ പ്രണയിക്കും എന്നായിരുന്നു ദയ അശ്വതിയുടെ മറുപടി.

തന്റെ മനസ്സിന്റെ പിടിവിട്ടുപോയാലോ എന്ന സംശയം രജിത്ത് കുമാറിന് തോന്നുന്നുവെന്ന് രേഷ്‍മ പറഞ്ഞു. തപസ്സ് ഇളക്ക് ചേച്ചിയെന്ന് അശ്വതിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. രാത്രി രജിത്ത് ഉറങ്ങിയതിന് ശേഷം മറ്റുള്ളവർ ചേർന്ന് ഇതിനെപറ്റി സംസാരിക്കുകയും ചെയ്തു. തനിക്ക് രജിത്ത് കുമാറിനെ വിവാഹം കഴിക്കാൻ ഇഷ്ടമാണെന്നും രജിത്ത് കുമാർ സമ്മതിച്ചാൽ ഉറപ്പായും വിവാഹം ചെയ്യും എന്നാണ് അശ്വതി എല്ലാവരോടുമായി പറഞ്ഞത്. എന്നാൽ പിന്നീട് എല്ലാവരും ഉറങ്ങിയതിന്ശേഷം രജിത്ത് കുമാർ ബിഗ് ബോസ്സിനോടായി പുതിയ സംസാരത്തെക്കുറിച്ച് പരാതിപ്പെട്ടു. അശ്വതിയുമായി തന്റെ പേര് ചേർത്ത് മറ്റുള്ളവർ സംസാരിക്കുന്നത് തനിക്കിഷ്ട്ടമില്ല എന്നും അശ്വതിയുടെ വസ്ത്രധാരണത്തോട് തനിക്ക് യോജിപ്പില്ല എന്നും തനിക്ക് ഒരു വിവാഹത്തിന് താൽപര്യമില്ല എന്നും തുടർന്നും എല്ലാവരും ചേർന്ന് തന്നെ അശ്വതിയുടെ പേരിൽ കളിയാക്കുകയാണെങ്കിൽ തന്റെ നിയന്ത്രണം നഷ്ട്ടമാകുമെന്നും പിന്നീട് തന്നെ അതിൽ ഉത്തരവാദിയാക്കരുതെന്നും എന്നാണ് രജിത്ത് ബിഗ് ബോസ്സിനോട് പരാതിപ്പെട്ടത്.

big boss 2

Noora T Noora T :