ദുൽഖറിനെ സഹായിച്ച കാര്യം ആരോടും പറയരുതെന്ന് മമ്മൂട്ടി !

566 ദിവസത്തിന് ശേഷം ദുൽഖറിന്റെ ഒരു മലയാള സിനിമ എത്തുകയാണ്. ഒരു യമണ്ടൻ പ്രേമകഥയിലൂടെയാണ് ദുൽഖർ തിരിച്ചു വരവ് നടത്തുന്നത്. കോമഡിയും പ്രണയവും സൗഹൃദവുമൊക്കെ നിറഞ്ഞ ചിത്രത്തിലേക്ക് ദുൽഖർ വന്നത് വലിയൊരു കഥ തന്നെയാണ്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജുമാണ് യമണ്ടൻ പ്രേമകഥയുടെ തിരക്കഥ രചിച്ചിരിക്കുന്നത് . നമ്മൾ ലോക്കൽ ആൾക്കാർ ആയതു കൊണ്ട് അങ്ങനെയുള്ള കഥയാണ് രചിക്കാറുള്ളത് എന്ന് വിഷ്ണുവും ബിബിനും പറയുന്നു. അത്തരം സിനിമകൾ ദുല്ഖര് ചെയ്തിട്ടില്ല.

അതുകൊണ്ടു തന്നെ ആ തിരക്കഥയിലെ പല തമാശകളും ദുല്ഖറിന് മനസിലായില്ല. ഒടുവിൽ ദുൽഖർ തന്നെ കണ്ടെത്തിയ വഴിയാണ് , മമ്മൂട്ടിയെ തിരക്കഥ കാണിക്കുക എന്നത്. എല്ലാ തരം കഥാപാത്രങ്ങളും ചെയ്തിട്ടുള്ള മമ്മൂട്ടിക്ക് ആ തിരക്കഥ ദുൽഖറിന് ചേരുമോ എന്ന് തീരുമാനിക്കാൻ സാധിക്കും എന്ന് വിഷ്ണുവിനും ബിബിനും ഉറപ്പുണ്ടായിരുന്നു.

ആദ്യമായാണ് മമ്മൂട്ടി ദുല്ഖറിന് വേണ്ടി തിരക്കഥ കേൾക്കുന്നത്. തിരക്കഥ കേട്ട ശേഷം വിഷ്ണുവിനോടും ബിബിനോടും മമ്മൂട്ടി പറഞ്ഞത് ഞാൻ തിരക്കഥ കേട്ടത് പുറത്ത് പറയരുത്, പിന്നെ അവനുള്ള തിരക്കഥ മുഴുവൻ ഞാൻ കേൾക്കേണ്ടി വരുമെന്ന്. .പൊട്ടിച്ചിരിയുടെ ഒരഭിമുഖത്തിൽ മമ്മൂട്ടിയോട് മാപ്പ് പറഞ്ഞു കൊണ്ട് തുറന്നു പറയുകയായിരുന്നു ബിബിനും വിഷ്ണുവും.

ബി സി നൗഫൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തിന്റെ സ്‌ക്രീനിലെത്തുന്ന ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബി സി നൗഫല്‍ ആണ്. റൊമാന്റിക്-കോമഡി ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ആന്റോ ജോസഫും സി ആര്‍ സലിമും ചേര്‍ന്നാണ് നിര്‍മ്മാണം. ഇതിനകം സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് ‘ക്ലീന്‍ യു’ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 25ന് തീയേറ്ററുകളില്‍.

bibin george and vishnu unnikrishnan about mammootty’s support

Sruthi S :