സിനിമയിൽ ചാൻസ് ചോദിക്കുമ്പോൾ തന്നെ അവർ അടിമുടി ഒന്ന് നോക്കും ! – ബിബിൻ ജോർജ്

സിനിമയുടെ സാങ്കേതികതയിൽ നിന്നും നായകനായി ഉയർന്നു വന്ന നടനാണ് ബിബിൻ ജോർജ് . തന്റെ കുറവുകളെ അവഗണിച്ച് ബിബിൻ സിനിമയിൽ ഉയരങ്ങൾ കീഴടക്കി. പക്ഷെ സിനിമയിലേക്കുള്ള വരവ് അത്ര സുഖകരമല്ലെന്നു പറയുകയാണ് ബിബിൻ ജോർജ് .

ബിബിന്റെ വാക്കുകള്‍ ഇങ്ങനെ; എനിക്ക് എന്റേതായ പ്രശ്‌നങ്ങങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കിയത് മറ്റൊരുവന്റെ വായില്‍ നിന്നാണ്. എന്റെ ഈ അവസ്ഥ വച്ച്‌ ഞാന്‍ വല്ല ടെലിഫോണ്‍ ബൂത്തിലോ, ലോട്ടറി കച്ചവടമോ, പിഎസ്?സി പരീക്ഷയെഴുതി ഗവണ്‍മെന്റ് ജോലിയിലോ ഇരിക്കേണ്ടതാണ്. ഞാന്‍ സ്റ്റേജില്‍ പാട്ട് പാഠുമ്ബോള്‍ ആളുകളുടെ മുഖത്ത് എപ്പോഴും സെന്റി ഭാവമായിരുന്നു.

അക്കാലത്ത് സിനിമയില്‍ ചാന്‍സ് ചോദിക്കാന്‍ പോകുമ്ബോള്‍ അവര്‍ അടിമുടി എന്നെ നോക്കും. ആ നോക്കില്‍ തന്നെ ഞാന്‍ വേദനിക്കും. പിന്നീട് കലാഭവനില്‍ ചേര്‍ന്ന കാലത്ത് സ്‌കിറ്റ് കളിയ്ക്കാന്‍ പോകുമ്ബോള്‍ കൂട്ടത്തില്‍ കൂട്ടാറില്ലായിരുന്നുവെന്നും ബിബിന്‍ അഭിമുഖത്തില്‍ പറഞ്ഞു.

bibin about life

Sruthi S :