മുമ്പും പലരും അമ്മയില്‍ പ്രസിഡന്റായും സെക്രട്ടറിയായും ഇരുന്നിട്ടുണ്ട്.. അന്നൊന്നും ഇത് കണ്ടില്ല… ദിലീപിനെ പുറത്താക്കിയത് മമ്മൂട്ടിയുടെ കാലത്ത്..മോഹന്‍ലാല്‍ എന്ത് ദുഷ്ടത്തരമാണ് ചെയ്തത്: ഭാഗ്യലക്ഷ്മി

മുമ്പും പലരും അമ്മയില്‍ പ്രസിഡന്റായും സെക്രട്ടറിയായും ഇരുന്നിട്ടുണ്ട്.. അന്നൊന്നും ഇത് കണ്ടില്ല… ദിലീപിനെ പുറത്താക്കിയത് മമ്മൂട്ടിയുടെ കാലത്ത്..മോഹന്‍ലാല്‍ എന്ത് ദുഷ്ടത്തരമാണ് ചെയ്തത്: ഭാഗ്യലക്ഷ്മി

മുമ്പും പലരും അമ്മയില്‍ പ്രസിഡന്റായും സെക്രട്ടറിയായും ഇരുന്നിട്ടുണ്ടെന്നും അന്നൊന്നും ഈ ബോയ്‌കോട്ട് നീക്കം കണ്ടില്ലെന്നും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ മുഖ്യ അതിഥിയായെത്തുന്ന മോഹന്‍ലാലിനെ ഒഴിവാക്കണമെന്ന വാദത്തിനെതിരെ ഭാഗ്യലക്ഷ്മി. ദിലീപിനെ പുറത്താക്കിയത് മമ്മൂട്ടി അമ്മയുടെ തലപ്പത്തുണ്ടായിരുന്ന കാലത്താണെന്നും മോഹന്‍ലാല്‍ എന്ത് ദുഷ്ടത്തരമാണ് ചെയ്തതെന്നും ഭാഗ്യലക്ഷ്മി ചുണ്ടിക്കാട്ടുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ഭാഗ്യലക്ഷ്മിയുടെ വാക്കുകളിലേയ്ക്ക്-

“മുമ്പും പലരും അമ്മയില്‍ പ്രസിഡന്റായും സെക്രട്ടറിയായും ഇരുന്നിട്ടുണ്ട്. അന്നൊന്നും ഈ ബോയ്‌കോട്ട് നീക്കം കണ്ടില്ല. പിന്നെ ഇപ്പോള്‍ മോഹന്‍ലാലിനെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നതിന്റെ അര്‍ഥമെന്താണെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. മോഹന്‍ലാല്‍ എന്തു ദുഷ്ടത്തരമാണു ചെയ്തത്. അന്നു സംഘടനയിലുണ്ടായിരുന്ന ആരും പ്രതികരിച്ചിരുന്നില്ല. പിന്നീട് പെട്ടെന്നു പ്രസിഡന്റ് സ്ഥാനത്തേക്കു വന്ന വ്യക്തിയെ ടാര്‍ഗറ്റ് ചെയ്യുന്നതിനോട് യോജിക്കാനാകില്ല. ഇതിനെ ശക്തമായി എതിര്‍ക്കുന്നു. മമ്മൂട്ടി അമ്മയുടെ തലപ്പത്തുണ്ടായിരുന്ന കാലത്താണ് ദിലീപിനെ പുറത്താക്കുന്ന പ്രക്രിയ നടന്നത്. അതിനു ശേഷം പിന്നീട് എന്തു സംഭവിച്ചെന്ന് ആരെങ്കിലും അന്വേഷിച്ചിരുന്നോ? ആരാണ് ദിലീപിനെ പുറത്താക്കിയത്. മമ്മൂട്ടിയുള്ള കാലത്താണ് അതു നടക്കുന്നത്. പക്ഷേ, ഈ നടപടി ദിലീപിനെ അറിയിക്കുകയോ മിനിറ്റ്‌സില്‍ രേഖപ്പെടുത്തുകയോ ചെയ്തിരുന്നില്ല.


ഇക്കാര്യം ഡബ്ല്യുസിസി അംഗങ്ങളായ രമ്യ നമ്പീശന്‍, റിമാ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരില്‍ ഒരാള്‍ പോലും അന്വേഷിച്ചിട്ടില്ല. അന്നത്തെ മീറ്റിങ്ങില്‍ ആരും പങ്കെടുത്തുമില്ല. അമ്മ മഴവില്‍ ഷോയില്‍ ഒരുപാട് സ്ത്രീകളുണ്ടായിരുന്നു. അന്ന് ആരും അതില്‍ പങ്കെടുക്കില്ലെന്നു പറഞ്ഞില്ല. പാര്‍വതി അടക്കമുള്ളവര്‍ ആ ഷോയില്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്ക് അന്നു നിലപാട് പറയാമായിരുന്നല്ലോ. പ്രതികരിക്കേണ്ട സമയത്തു പ്രതികരിച്ചില്ല. അന്നെല്ലാം അങ്ങനെ പ്രതികരിക്കാതിരുന്നിട്ട്, എന്നാലിനി മോഹന്‍ലാലിനെ അങ്ങു ബോയ്‌കോട്ട് ചെയ്‌തേക്കാം എന്നത് ശരിയായ നടപടിയല്ല. ഇങ്ങനെയല്ല സംഘടനാ പ്രവര്‍ത്തനം നടത്തേണ്ടത്. മോഹന്‍ലാല്‍ എന്ന ഒരാള്‍ക്കു മാത്രമല്ല ഉത്തരവാദിത്തം. ഇതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്.”

Bhagyalakshmi about Mohanlal award function

Farsana Jaleel :