141 വര്‍ഷം പഴക്കമുള്ള ക്രിക്കറ്റ് പാരമ്പര്യത്തിന് അവസാനം , ടോസിടാന്‍ നാണയത്തിനു പകരം ബാറ്റ് !

141 വര്‍ഷം പഴക്കമുള്ള ക്രിക്കറ്റ് പാരമ്പര്യത്തിന് അവസാനം , ടോസിടാന്‍ നാണയത്തിനു പകരം ബാറ്റ് !

ടോസ് നിർണയത്തിൽ 141 വർഷത്തെ പാരമ്പര്യം തിരുത്തി ഓസ്‌ട്രേലിയ. ഇതുവരെ തുടർന്ന് പോന്നിരുന്ന കോയിൻ ടോസിനാണ് അവസാനമായിരിക്കുന്നത്. ബിഗ് ബാഷ് ലീഗില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന മത്സരത്തില്‍ ടോസിടാന്‍ പരമ്പരാഗതമായ നാണയ രീതിക്ക് പകരം ഉപയോഗിച്ചത് ക്രിക്കറ്റ് ബാറ്റായിരുന്നു . ബ്രിസ്‌ബെയ്ന്‍ ഹീറ്റും അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും തമ്മില്‍ നടന്ന മത്സരത്തിലാണ് ആദ്യമായി ടോസിനായി നാണയത്തിനു പകരം ബാറ്റ് ഫ്ലിപ്പ് രീതി ഉപയോഗിച്ചത്.

1877 മുതൽ നാണയമാണ് ടോസിനായി ഉപയോഗിച്ചിരുന്നത്. ബുധനാഴ്ച നടന്ന മത്സരത്തില്‍ മുന്‍ ഓസീസ് താരം മാത്യു ഹെയ്ഡനാണ് ബാറ്റ് ഫ്ലിപ്പ് ചെയ്തത്. നാണയം പോലെ കറക്കി ഇടുമ്പോള്‍ ബാറ്റിന്റെ ബ്ലേഡോ അതോ നിരപ്പായ ഭാഗമോ ഏതാണ് വരുന്നത് എന്നതനുസരിച്ചാണ് ടോസ് നിര്‍ണയിക്കുന്നത്. ഹെഡോ ടെയിലോ എന്നതിനു പകരം ഇനി ഹില്ലോ ഫ്ലാറ്റോ ആണ് ക്യാപ്റ്റന്‍മാര്‍ വിളിക്കേണ്ടത്. ബാറ്റു ചെയ്യാന്‍ ഉപോയോഗിക്കുന്ന വശമാണ് ഫ്ലാറ്റ്. മറുവശം ഹില്ലും.

കളിക്ക് മുന്‍പുള്ള ടോസ് പലപ്പോഴും പലരും കാണാന്‍ ശ്രമിക്കാറില്ല. ഇതിന് ഒരു മാറ്റം വരുത്താനാണ് പുതിയ പരീക്ഷണമെന്ന് ബിഗ് ബാഷിന്റെ ചുമതലയുള്ള ക്രിക്കറ്റ് ഓസ്ട്രേലിയ തലവന്‍ കിം മക്കോണി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രശസ്ത ക്രിക്കറ്റ് ബാറ്റ് നിര്‍മാതാക്കളായ കൂക്കാബുറയെയാണ് ടോസിടാനുള്ള ബാറ്റ് നിര്‍മിക്കുന്നത്.

bat flip replaces coin toss

Sruthi S :