വേണു കുന്നപ്പള്ളി അഴകിയരാവണിലെ ശങ്കർദാസ്…റസൂൽ പൂക്കുട്ടി


അഴകിയ രാവണനെന്ന ചിത്രം മലയാളി പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. കാരണം അതിലെ നായക കഥാപാത്രമായെത്തുന്ന ശങ്കര്‍ ദാസ് തന്നെ. അഴകിയ രാവണന്‍ എന്ന പേര് അന്വര്ത്ഥം ആക്കുന്ന തരത്തില്‍ അതിആര്‍ഭാടത്തോടെ ജീവിക്കുന്ന,മുംബൈയില്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് ചില രഹസ്യങ്ങളുമായി തിരിച്ചെത്തുന്ന ശങ്കര്‍ദാസിന്റെ കഥ. 

ചിത്രത്തില്‍ മമ്മൂട്ടിയാണ് ശഹ്കര്‍ ദാസായി എത്തിയത്. സ്വന്തം ഗ്രാമത്തില്‍ നിന്നും ക#ുട്ടിക്കാലത്ത് ഒളിച്ചോടേണ്ടിവന്ന ശങ്കര്‍ദാസ് ഒരു സിനിമാ നിര്‍മ്മാതാവായാണ് അവിടേക്ക് മടങ്ങിയെത്തുന്നത്. തീര്‍ത്തും ആര്‍ഭാടവും അഹങ്കാരവും ആരെയും കൂസാക്കാത്ത പ്രകൃതവുമാണ് ചിത്രത്തില്‍ ശങ്കര്‍ദാസിന്. താന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആര് അഭിനയിക്കണമെന്നതും ഗാനത്തിന്റെ ഈണമുള്‍പ്പടെയുള്ള കാര്യങ്ങള്‍ തീരുമാനമെടുക്കുന്നതും നിര്‍മ്മാതാവാണ്. സംവിധായകന്റെതായ ഒരു തീരുമാനങ്ങളും നടപ്പാക്കാന്‍ സമ്മതിക്കാത്ത ഒരു അറ്‌ബോറന്‍ നിര്‍മ്മാതാവ്. അതായിരുന്നു മമ്മൂട്ടിയുടെ ശങ്കര്‍ദാസ് എന്ന കഥാപാത്രം.  ഈ ശങ്കര്‍ ദാസിനോടാണ് മാമാങ്കത്തിന്റെ നിര്‍മ്മാതാവിനെ ഓസ്‌കാര്‍ പുരസ്‌കാര ജോതാവ് റസൂല്‍ പൂക്കുട്ടി ഉപമിച്ചതും. അതായത് നിര്‍മ്മാതാവിന്‍രെ സ്വഭാവം പറയാതെ പറഞ്ഞിരിക്കുകയാണ് റസൂല്‍ പൂക്കുട്ടി.തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് റസൂല്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്. 

കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് അഴകിയ രാവണന്‍ അദ്ദേഹം ആ ചിത്രം ഒരുക്കിയത് ഭാവനയില്‍ നിന്നായിരിക്കില്ലെന്നും റസൂല്‍ പൂക്കുട്ടി തന്‍രെ പോസ്റ്റില്‍ പറയുന്നു. മലയാള ചലച്ചിത്രലോകത്ത് പറയാന്‍ ഒരു ഗോഡ്ഫാദര്‍ ഇല്ലാത്ത ഒരാളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എങ്ങനെ തകര്‍ത്ത് കളയാം എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ മാമാങ്കം എന്ന ചിത്രത്തിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും റസൂല്‍ പൂക്കുട്ടി പറയുന്നു. മാമാങ്കം എന്ന ചിത്രം സംബന്ധിച്ച് നിര്‍മ്മാതാവും സംവിധായകനും തമ്മിലുള്ള പ്രശ്വങ്ങള്‍ രൂക്ഷമായ ഈ സാഹചര്യത്തിലാണ് റസൂല്‍ പൂക്കുട്ടി ഇത്തരത്തിലൊരു പോസ്റ്റിടുന്നത് എന്നതും ശ്രദ്ധേയം തന്നെ. നേരത്തെയും മാമാങ്കം വിവാദത്തില്‍ റസൂല്‍ തന്‍രെ അഭിപ്രായങ്ങള്‍ ,മൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചിരുന്നു. അതായത്, മലയാള സിനിമയിലെ ക്രിയാത്മക സമൂഹത്തിന് നാണക്കേടാണ് മാമാങ്കം സംബന്ധിച്ച വിവാദങ്ങള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.

2018 ല്‍ താന്‍ വായിച്ച മികത്ച തിരക്കഥകളിലൊന്നാണ് മാമാഹ്കം. ആ ചിത്രത്തിന് മലയാള സിനിമയെ അന്താരാഷ്ട്രതലത്തില്‍ വരെ എത്തിക്കാമന്നിട്ടും ഇത്തരത്തില്‍ ആ ചിത്രമെത്തപ്പെട്ടതില്‍അതിയായ ദുഃഖമുണ്ടെന്നും അദ്ദേഹം പരഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പുതിയ പോസ്റ്റുമായി റസൂല്‍ പൂക്കുട്ടി രംഗത്ത് എത്തിയിരിക്കുന്നത്. ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് തന്നെ കബളിപ്പിക്കുകയായിരുന്നെന്നും അവര്‍ നിര്‍മ്മാതാവിനൊപ്പമാണെന്നു#ം കഴിഞ്ഞ ദിവസം സജീവ് പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റസൂല്‍ പൂക്കുട്ടിയെപോലെ ദേശീയ തലത്തിലുള്ള ഒരു കലാകാരന്‍ നിര്‍മ്മാതാവിനെതിരായി എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

azhakiya ravanan filim

HariPriya PB :